കേരളം

kerala

ETV Bharat / state

ഒന്നാം തിയതി മദ്യ വിൽപന ശാലകൾ തുറക്കുന്ന കാര്യം ആലോചിച്ചിട്ടില്ല: മന്ത്രി ടി.പി രാമകൃഷ്ണൻ - ഒന്നാം തിയതി മദ്യ വിൽപന ശാലകൾ തുറക്കുന്ന കാര്യം ആലോചിച്ചിട്ടില്ല

ബാറുകൾ അടച്ചിട്ടപ്പോഴും കേരളത്തിൽ മദ്യ ഉപഭോഗം കുറഞ്ഞില്ലെന്ന് എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണൻ

Excise minister statement on bar opening on first of every month  ടി.പി രാമകൃഷ്ണൻ  ഒന്നാം തിയതി മദ്യ വിൽപന ശാലകൾ തുറക്കുന്ന കാര്യം ആലോചിച്ചിട്ടില്ല  എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണൻ
ടി.പി രാമകൃഷ്ണൻ

By

Published : Feb 5, 2020, 12:42 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നാം തിയതി മദ്യ വിൽപന ശാലകൾ തുറക്കുന്ന കാര്യം സർക്കാർ ആലോചിച്ചിട്ടില്ലെന്ന് എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണൻ. ഈ സർക്കാരിന്‍റെ കാലത്ത് മദ്യ ഉപഭോഗം കുറഞ്ഞതായും മന്ത്രി നിയമസഭയിൽ പറഞ്ഞു. മഞ്ഞളാം കുഴി അലിയുടെ ചോദ്യത്തിന് രേഖാമൂലം മറുപടി പറയുകയായിരുന്നു മന്ത്രി.

ഒന്നാം തിയതി മദ്യ വിൽപന ശാലകൾ തുറക്കുന്ന കാര്യം ആലോചിച്ചിട്ടില്ല; ടി.പി രാമകൃഷ്ണൻ

ഒന്നാം തിയതി ബാറുകളും സർക്കാർ അംഗീകൃത മദ്യ വിൽപന ശാലകളും തുറന്ന് പ്രവർത്തിക്കുന്നതിന് അനുമതി നൽകുന്ന കാര്യം പരിശോധിച്ചിട്ടില്ലെന്നും മന്ത്രി അറിയിച്ചു. അതേസമയം, ബാറുകൾ അടച്ചിട്ടപ്പോഴും കേരളത്തിൽ മദ്യ ഉപഭോഗം കുറഞ്ഞില്ലെന്ന് എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണൻ നിയമസഭയിൽ പറഞ്ഞു. യുഡിഎഫ് കാലത്തേക്കാൾ മദ്യ ഉപഭോഗം കുറഞ്ഞു. ബാർ ഹോട്ടലുകൾക്ക് നിയന്ത്രണം ഉണ്ടായിരുന്ന 2015 -2016 വർഷത്തിൽ 220.58 ലക്ഷം കെയ്സ് മദ്യം വിറ്റഴിച്ചിരുന്നു. നിയന്ത്രണം നീക്കിയപ്പോൾ 216.34 ലക്ഷമായി കുറഞ്ഞെന്നും മന്ത്രി കൂട്ടിചേർത്തു.

പുതിയതായി 169 ബാർ ലൈസൻസുകൾ നൽകിയതായി മന്ത്രി സഭയെ അറിയിച്ചു. വിദ്യാലയങ്ങളുടെ പരിസരത്ത് ലഹരി വസ്തുക്കൾ വിൽപന നടത്തിയതുമായി ബന്ധപ്പെട്ട് 2019 ജനുവരി മുതൽ 4709 കേസുകൾ രജിസ്റ്റർ ചെയ്തതായും മന്ത്രി വ്യക്തമാക്കി.

ABOUT THE AUTHOR

...view details