കേരളം

kerala

ETV Bharat / state

മരച്ചീനിയിൽ നിന്ന് മദ്യം ഉത്‌പാദിപ്പിക്കുന്നതിൽ തെറ്റില്ല : എം.വി ഗോവിന്ദൻ - മരച്ചീനിയിൽ നിന്ന് മദ്യം

സർക്കാറിൻ്റെ പുതിയ മദ്യനയം ഉടനെന്ന് എം.വി ഗോവിന്ദൻ

Excise Minister MV Govindan liquor from tapioca  liquor from tapioca budget  മരച്ചീനിയിൽ നിന്ന് മദ്യം  എക്‌സൈസ് മന്ത്രി എം വി ഗോവിന്ദൻ മദ്യം
മരച്ചീനിയിൽ നിന്ന് മദ്യം ഉത്‌പാദിപ്പിക്കുന്നതിൽ തെറ്റില്ല: എക്‌സൈസ് മന്ത്രി എം.വി ഗോവിന്ദൻ

By

Published : Mar 12, 2022, 10:52 PM IST

തിരുവനന്തപുരം : മരച്ചീനിയിൽ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കുന്നതിൽ തെറ്റില്ലെന്ന് എക്സൈസ് മന്ത്രി എം.വി ഗോവിന്ദൻ. നിലവിലെ അബ്‌കാരി നിയമത്തിൽ ഇതിന് വ്യവസ്ഥയുണ്ട്. അതുകൊണ്ട് തന്നെ നിയമത്തിൽ മാറ്റം വരുത്തേണ്ട കാര്യമില്ലെന്നും മന്ത്രി പറഞ്ഞു. വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിച്ചാൽ വീര്യം കൂടിയ മദ്യ ഉപയോഗം കുറയും. സർക്കാറിൻ്റെ പുതിയ മദ്യനയം ഉടനുണ്ടാകുമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.

മരച്ചീനിയിൽ നിന്ന് മദ്യം ഉത്‌പാദിപ്പിക്കുന്നതിൽ തെറ്റില്ല: എക്‌സൈസ് മന്ത്രി എം.വി ഗോവിന്ദൻ

Also Read: 'സൈനികാഭിനിവേശം മതിയായി, അവന്‍ ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നു' ; യുക്രൈന്‍ സൈന്യത്തില്‍ ചേര്‍ന്ന തമിഴ്‌ വിദ്യാര്‍ഥിയുടെ കുടുംബം

പ്രാദേശിക ഗവൺമെൻ്റുകളുടെ ഭരണം എന്ന സങ്കൽപം മാറണം. രാഷ്ട്രീയ അഴിമതി അവസാനിച്ചു. എന്നാൽ ഉദ്യോഗസ്ഥതല അഴിമതി അവസാനിച്ചിട്ടില്ല. ഉദ്യോഗസ്ഥരിലെ വൈറ്റ് കോളേഴ്‌സ് ബെഗേഴ്‌സ് സമൂഹത്തിന് അപമാനമാണ്. ആളുകളെ കയറ്റിയിറക്കി കാര്യം നേടുന്ന ഉദ്യോഗസ്ഥരുണ്ട്. ഇത് തിരുത്തണമെന്നും മന്ത്രി പറഞ്ഞു.

ABOUT THE AUTHOR

...view details