കൊല്ലം: കിഴക്കൻ മേഖലയിൽ വാഹന പരിശോധന ശക്തമാക്കി പൊലീസും എക്സൈസും. സംസ്ഥാനത്തേക്ക് ലഹരിക്കടത്ത് വ്യാപകമായ പശ്ചാത്തലത്തിലാണ് പരിശോധന ശക്തമാക്കിയത്. എക്സൈസ് കമ്മീഷണറുടെ നിർദേശപ്രകാരമാണ് വാഹനങ്ങളിൽ പരിശോധന നടത്തുന്നത്. സംശയാസ്പദമായ നിലയിൽ കാണുന്ന എല്ലാ വാഹനങ്ങളും പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. പുനലൂർ പൊലീസും പത്തനാപുരം റേഞ്ച് എക്സൈസും നിരവധി പേരെ ലഹരിക്കടത്തുമായി ബന്ധപ്പെട്ട് പിടികൂടിയിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് പരിശോധന.
ലഹരിക്കടത്ത്: കിഴക്കൻ മേഖലയിൽ വാഹനപരിശോധന ശക്തമാക്കി - ലഹരിക്കടത്ത്
കേരളത്തിലേക്ക് ലഹരിക്കടത്ത് വര്‍ദ്ധിച്ചതിന്‍റെ പശ്ചാത്തലത്തിലാണ് പൊലീസിന്‍റെയും എക്സൈസിന്‍റെയും നടപടി.
വാഹനപരിശോധന
തമിഴ്നാട്ടിൽ നിന്നെത്തുന്ന വാഹനങ്ങൾ ആണ് പ്രധാനമായും പരിശോധിക്കുന്നത്. ട്രെയിന്‍ മാര്‍ഗം കഞ്ചാവ് എത്തിച്ച ശേഷം ബൈക്കുകളിലും മറ്റും കടത്തുന്നതും അടുത്തിടെ വർധിച്ചിരുന്നു. കൗമാരക്കാർക്കും സ്കൂൾ-കോളജ് വിദ്യാർഥികൾക്കും കഞ്ചാവ് നൽകുന്ന സംഘങ്ങളും പുനലൂരിൽ തമ്പടിച്ചിട്ടുണ്ടെന്നാണ് വിവരം.
Last Updated : May 12, 2019, 4:45 PM IST