'ബെവ് ക്യൂ' ആപ്പിനെതിരായ പ്രതിപക്ഷ ആരോപണം തള്ളി എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണൻ - തിരുവനന്തപുരം
അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്.
!['ബെവ് ക്യൂ' ആപ്പിനെതിരായ പ്രതിപക്ഷ ആരോപണം തള്ളി എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണൻ bevq excise minister t p ramakrishnan kerala government bevco തിരുവനന്തപുരം 'ബെവ് ക്യൂ'](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7368316-753-7368316-1590581382141.jpg)
തിരുവനന്തപുരം: 'ബെവ് ക്യൂ' ആപ്പിനെതിരായ പ്രതിപക്ഷ ആരോപണം തള്ളി എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണൻ. അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. ഫെയർ കോഡിനെ ഏൽപ്പിക്കണമെന്ന് പറഞ്ഞ് ആരും തന്നെ സമീപിച്ചിട്ടില്ല. കമ്പനിയെക്കുറിച്ച് തനിക്ക് നേരത്തയോ ഇപ്പോഴോ അറിയില്ല. കമ്പനി ഉടമയുടെ രാഷ്‌ട്രീയം അന്വേഷിച്ചല്ല യോഗ്യതയുടെ അടിസ്ഥാനത്തിലാണ് ഫെയർ കോഡിനെ തെരഞ്ഞെടുത്തത്. പാർട്ടി പറയുന്ന കാര്യങ്ങൾ അനുസരിച്ചല്ല. താൻ നടത്തിയ സത്യപ്രസ്‌താവന അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു.ബാറുകളിൽ നിന്നും ഈടാക്കുന്ന 50 പൈസ ബിവറേജസ് കോർപ്പറേഷനാണ് ലഭിക്കുന്നത്. ആപ്പ് നിർമാതക്കൾക്ക് അല്ല. നിർമിച്ചതിന് 2,84203 രൂപയാണ് ആകെ കമ്പനിക്ക് നൽകുന്നതെന്നും മന്ത്രി പറഞ്ഞു.