കേരളം

kerala

ETV Bharat / state

സംസ്ഥാനത്തെ മുഴുവൻ പരീക്ഷകളും മാറ്റി

exams postponed  എസ്എസ്എല്‍സി പരീക്ഷ  സർവകലാശാല പരീക്ഷ  പരീക്ഷകൾ മാറ്റി
exams

By

Published : Mar 20, 2020, 12:31 PM IST

Updated : Mar 20, 2020, 3:26 PM IST

12:26 March 20

എസ്എസ്എല്‍സി, പ്ലസ്‌ടു, സർവകലാശാല പരീക്ഷകളാണ് മാറ്റിയത്

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ പരീക്ഷകളും മാറ്റാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനം. എസ്എസ്എല്‍സി, പ്ലസ്‌ടു, സർവകലാശാല പരീക്ഷകളാണ് മാറ്റിയത്. എട്ടാം ക്ലാസിലെ പരീക്ഷ പൂർണമായും ഒഴിവാക്കി. ഒമ്പതാം ക്ലാസിലെ പരീക്ഷയുടെ കാര്യത്തിൽ എന്ത് ചെയ്യണമെന്ന കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കും. കൂടാതെ ഇന്ന് ഉച്ചക്ക് ശേഷം നടക്കാനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. എന്നാൽ ഇന്ന് നടത്താനിരുന്ന എംജി സർവകലാശാലാ പരീക്ഷകൾ നടക്കും. ചോദ്യപേപ്പറുകൾ കോളജുകൾക്ക് കൈമാറിയതിനാലാണ് നടപടിയെന്ന് സർവകലാശാലാ അധികൃതർ അറിയിച്ചു.  

സംസ്ഥാനത്ത് നടന്നുവരുന്ന വിവിധ മൂല്യനിര്‍ണയ ക്യാമ്പുകളും അവസാനിപ്പിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ അധ്യാപകര്‍ ഉത്തരക്കടലാസുകള്‍ ശേഖരിച്ച് വീടുകളില്‍ വെച്ച് മൂല്യനിര്‍ണയം നടത്തി യഥാസമയം തിരിച്ചേല്‍പിക്കണം. അതേസമയം അധ്യാപകര്‍ സ്‌കൂളുകളിലോ കോളജുകളിലോ വരേണ്ടതില്ലെന്നുമാണ് നിര്‍ദേശം.

കൊവിഡ് ജാഗ്രത ശക്തമാക്കിയതിന്‍റെ ഭാഗമായി എല്ലാ പരീക്ഷകളും മാറ്റിവയ്ക്കാൻ കേന്ദ്ര സർക്കാർ നിർദേശം നൽകിയിരുന്നു. എന്നാൽ കേരളത്തിൽ ആവശ്യമായ കരുതലോടെയാണ് പരീക്ഷകൾ നടത്തുന്നതെന്നും അതുകൊണ്ട് മാറ്റേണ്ടതില്ലെന്നുമായിരുന്നു സംസ്ഥാന സർക്കാർ തീരുമാനം. ഇതിനെതിരെ രക്ഷിതാക്കളുടെ ഭാഗത്ത് നിന്നും പ്രതിഷേധം ഉയർന്നിരുന്നു.

Last Updated : Mar 20, 2020, 3:26 PM IST

ABOUT THE AUTHOR

...view details