പരീക്ഷ കേന്ദ്രങ്ങൾ മാറ്റി അനുവദിച്ച് വിദ്യാഭ്യാസ വകുപ്പ് - plus two
എസ്എസ്എൽസി പ്ലസ് ടു പരീക്ഷ കേന്ദ്രങ്ങൾ മാറ്റുന്നത്തിന് അപേക്ഷിച്ചവർക്ക് പരീക്ഷ കേന്ദ്രങ്ങൾ അനുവദിച്ച് വിദ്യാഭ്യാസ വകുപ്പ് ലിസ്റ്റ് ഇറക്കി.
തിരുവനന്തപുരം: എസ്എസ്എൽസി പ്ലസ് ടു പരീക്ഷ കേന്ദ്രങ്ങൾ മാറ്റുന്നത്തിന് അപേക്ഷിച്ചവർക്ക് പരീക്ഷ കേന്ദ്രങ്ങൾ അനുവദിച്ച് വിദ്യാഭ്യാസ വകുപ്പ് ലിസ്റ്റ് ഇറക്കി. കൊവിഡ് 19, ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ മറ്റുജില്ലകളിൽ പെട്ടുപോയ കുട്ടികൾക്കാണ് പരീക്ഷാകേന്ദ്രങ്ങൾ മാറ്റുന്നതിനായി അപേക്ഷിക്കാൻ അവസരം നൽകിയത്. വിദ്യാർഥികൾ അപേക്ഷിച്ച പരീക്ഷാകേന്ദ്രങ്ങളിൽ ആ കോഴ്സ് ഇല്ലെങ്കിൽ തൊട്ടടുത്ത പരീക്ഷാകേന്ദ്രങ്ങൾ അനുവദിച്ചിട്ടുണ്ട്. sslcexam.kerala.gov.in, hscap.kerala.gov.in, vhscap.kerala.gov.in തുടങ്ങിയ വെബ്സൈറ്റുകളിൽ പുതിയ പരീക്ഷാ കേന്ദ്രങ്ങളുടെ പട്ടിക ലഭിക്കും. പുതിയ പരീക്ഷാകേന്ദ്രത്തിൽ പരീക്ഷ എഴുതുന്നതിന് നിലവിലുള്ള ഹാൾടിക്കറ്റും വെബ്സൈറ്റിൽ നിന്ന് ലഭിക്കുന്ന സ്ലിപ്പുo തിരിച്ചറിയൽ രേഖയുമായാണ് എത്തേണ്ടത്.