തിരുവനന്തപുരം:കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാതെ മാറിനില്‍ക്കുന്നത് സമൂഹത്തോട് ചെയ്യുന്ന അനീതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാക്‌സിനുകള്‍ക്കെതിരെ ചില കേന്ദ്രങ്ങളില്‍ നിന്നും ദുഷ്‌പ്രചാരണം നടക്കുന്നുണ്ട്. അതിനാലാണ് ചിലര്‍ പ്രതിരോധ കുത്തിവയ്‌പ്പെടുക്കാതെ മാറി നില്‍ക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വാക്‌സിന്‍ സ്വീകരിക്കാതിരിക്കുന്നത് സമൂഹത്തോട് ചെയ്യുന്ന അനീതിയെന്ന് മുഖ്യമന്ത്രി - pinarayi vijayan kerala
ചില കേന്ദ്രങ്ങളില്‍ നിന്നും വാക്‌സിനെതിരെ ദുഷ്‌പ്രചാരണം നടക്കുന്നുണ്ട്. പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചില്ലെങ്കില്‍ അത് സമൂഹത്തിന് ദോഷം ചെയ്യുമെന്നും മുഖ്യമന്ത്രി
ഇത് സമൂഹത്തിന് ദോഷം ചെയ്യും. ശാസ്‌ത്രീയമായി തെളിച്ച ശേഷമാണ് വാക്‌സിന്‍ പൊതുജനങ്ങള്‍ക്ക് നല്‍കുന്നത്. അതിനാല്‍ ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിരോധ കുത്തിവെപ്പിനായി എല്ലാവരും മുന്നോട്ട് വരണം. കൊവിഡ് വാക്‌സിന്‍ എടുത്ത ശേഷം തനിക്ക് യാതൊരു ബുദ്ധമുട്ടുകളും തോന്നിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം തൈക്കാട് ആശുപത്രിയിലെ വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ നിന്നാണ് മുഖ്യമന്ത്രി വാക്‌സിന്‍ സ്വീകരിച്ചത്. ആരോഗ്യമന്ത്രി കെകെ ശൈലജയും മുഖ്യമന്ത്രിക്കൊപ്പം വാക്‌സിനേഷൻ കേന്ദ്രത്തിൽ എത്തിയിരുന്നു.
കൂടുതല്‍ വായനയ്‌ക്ക്;മുഖ്യമന്ത്രി പിണറായി വിജയന്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു