തിരുവനന്തപുരം: ബാബറി മസ്‌ജിദ് തകര്‍ത്ത കേസില്‍ സുപ്രീം കോടതിയുടെ വിധി എല്ലാവരും അംഗീകരിക്കണമെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്‌ദുള്ളക്കുട്ടി. കോടതി വിധിയെ എല്ലാവരും മാനിക്കണം. രമ്യമായി പരിഹരിച്ച വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചയുടെ ആവശ്യമില്ലെന്നും അബ്‌ദുള്ളക്കുട്ടി പറഞ്ഞു.
ബാബറി മസ്‌ജിദ് കോടതി വിധി എല്ലാവരും അംഗീകരിക്കണമെന്ന് എപി അബ്‌ദുള്ളക്കുട്ടി - ബാബരി മസ്‌ജിദ് കേസ് വിധി എല്ലാവരും അംഗീകരിക്കണമെന്ന് അബ്‌ദുള്ളക്കുള്ളി
ബിജെപി ദേശീയ ഉപാധ്യക്ഷനായി ചുമതലയേറ്റ ശേഷം അബ്‌ദുള്ളക്കുട്ടി തിരുവനന്തപുരത്തെത്തി.
ബാബരി മസ്‌ജിദ് കേസില്‍ കോടതി വിധി എല്ലാവരും അംഗീകരിക്കണമെന്ന് അബ്‌ദുള്ളക്കുള്ളി
കേന്ദ്രമന്ത്രി വി. മുരളീധരനെതിരെ ഉയര്‍ന്ന പ്രോട്ടോക്കോള്‍ ലംഘന ആരോപണത്തിന് അദ്ദേഹം തന്നെ മറുപടി പറഞ്ഞിട്ടുണ്ട്. എന്നാല്‍ തന്നെ ഉപാധ്യക്ഷനാക്കിയതില്‍ സംസ്ഥാന ഘടകത്തിനുള്ളിലെ അസ്വരസ്യങ്ങള്‍ സംബന്ധിച്ച ചോദ്യത്തിന് അദ്ദേഹം പ്രതികരിച്ചില്ല. ഉപാധ്യക്ഷനായി ചുമതലയേറ്റ ശേഷം ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തെത്തിയ അബ്‌ദുള്ളക്കുട്ടിക്ക് ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിമാനത്താവളത്തിൽ സ്വീകരണം നൽകി.
Last Updated : Oct 7, 2020, 3:18 PM IST