തിരുവനന്തപുരം:ഭരണഘടനയ്ക്ക് അതീതമായി പ്രവർത്തിക്കാൻ ഗവർണർ അല്ല ആരും പരിശ്രമിക്കരുതെന്ന് റവന്യു വകുപ്പ് മന്ത്രി കെ.രാജൻ. ഭരണഘടനയുടെ അടിസ്ഥാനത്തിൽ നിലനിൽക്കുന്ന രാജ്യമാണിത്. ഭരണഘടനയാണ് രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട സംവിധാനം.
ഭരണഘടനയ്‌ക്ക് അനുസൃതമായി പ്രവര്‍ത്തിക്കാനുള്ള മാന്യത എല്ലാവരും കാണിക്കണമെന്ന് കെ രാജന്‍ - ഗവര്‍ണര്‍ സര്‍ക്കാര്‍ പോര്
സംസ്ഥാന സര്‍ക്കാറിന്‍റെ തലവനെന്ന നിലയില്‍ ഗവര്‍ണറുടെ അഭിപ്രായങ്ങള്‍ക്ക് വില കല്‍പ്പിക്കുന്നുണ്ടെന്നും റവന്യുമന്ത്രി
![ഭരണഘടനയ്‌ക്ക് അനുസൃതമായി പ്രവര്‍ത്തിക്കാനുള്ള മാന്യത എല്ലാവരും കാണിക്കണമെന്ന് കെ രാജന്‍ ഭരണഘടനയ്‌ക്ക് അനുസൃതമായി പ്രവര്‍ത്തിക്കാനുള്ള മാന്യത എല്ലാവരും കാണിക്കണമെന്ന് കെ രാജന്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-16752134-thumbnail-3x2-bf.jpg)
ഭരണഘടനയ്ക്ക് മുകളിൽ ആരുമില്ല. ഭരണഘടന എന്താണോ പറയുന്നത് അത് പുലർത്താനുള്ള മാന്യത കാണിക്കലാണ് ഒരു ജനാധിപത്യ സംവിധാനത്തിലെ ഏറ്റവും ശരിയായ പക്ഷം. അങ്ങനെ അല്ലാത്ത വിധത്തിൽ പെരുമാറുന്നത് ജനാധിപത്യ സംവിധാനത്തിൽ ഗുണകരമാകില്ല.
സംസ്ഥാന സര്‍ക്കാറിന്‍റെ തലവനാണ് ഗവർണർ. അദ്ദേഹത്തിന്‍റെ അഭിപ്രായങ്ങൾ സംസ്ഥാന സർക്കാർ നല്ല പോലെ വില കൽപ്പിക്കുന്നുണ്ട്. അത് ഭരണഘടനയുടെ അടിസ്ഥാനത്തിലാണ്. അതിന് അതീതമായി പ്രവർത്തിക്കാൻ ഗവർണർ അല്ല ആരും പരിശ്രമിക്കരുതെന്നും മന്ത്രി പറഞ്ഞു. ധനമന്ത്രി കെ എന്‍ ബാലഗോപാലിലുളള പ്രീതി നഷ്‌ടമായെന്നും അദ്ദേഹത്തെ തല്‍സ്ഥാനത്തുനിന്ന് മാറ്റണമെന്നും ആവശ്യപ്പെട്ട് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.