തിരുവനന്തപുരം : പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസും യൂറോപ്യന്‍ സന്ദര്‍ശനത്തിന്. ഫ്രാന്‍സിലേക്കാണ് മന്ത്രിയും സംഘവും പോകുന്നത്. ഈ മാസം 19ന് ഫ്രാന്‍സിന്‍റെ തലസ്ഥാനമായ പാരീസിലേക്ക് മന്ത്രി യാത്ര തിരിക്കും.
ടൂറിസവുമായി ബന്ധപ്പെട്ട പരിപാടികള്‍ക്കായാണ് റിയാസിന്‍റെ യാത്ര. പാരീസില്‍ നടക്കുന്ന ടൂറിസം മേളയിലും ഫ്രഞ്ച് ട്രാവല്‍ മാര്‍ക്കറ്റിലും മന്ത്രിയും സംഘവും പങ്കെടുക്കും. മന്ത്രിയെ കൂടാതെ ടൂറിസം വകുപ്പിലെ ഉദ്യോഗസ്ഥരാണ് സംഘത്തിലുളളത്.