കേരളം

kerala

ETV Bharat / state

കേരളത്തിൽ തുടർഭരണം; ഭരണ വിരുദ്ധ വികാരമില്ലെന്ന് ഇടിവി ഭാരത് സർവെ

2016ലെ തെരഞ്ഞെടുപ്പില്‍ എൽഡിഎഫ് നേടിയ സീറ്റുകളില്‍ 11 സീറ്റുകള്‍ ഒരു പക്ഷെ എല്‍ഡിഎഫിന് നഷ്ടമായേക്കുമെന്നും ഇത്തവണ 93ല്‍ നിന്ന് 82 എന്ന സീറ്റു നിലയിലേക്ക് എല്‍ഡിഎഫ് താഴ്‌ന്നേക്കുമെന്നും സർവെ പ്രവചിക്കുന്നു.

കേരളത്തിൽ തുടർഭരണം  ഇടിവി ഭാരത് സർവെ  കേരളത്തിൽ ഭരണവിരുദ്ധ വികാരമില്ല  കേരള രാഷ്‌ട്രീയം  കേരള പൊളിറ്റിക്‌സ്  കേരളം എൽഡിഎഫ് ഭരിക്കുമെന്ന് സർവെ  ETV Bharat Exit Poll: Kerala  ETV Bharat Kerala Exit Poll  LDF rule again in keral  LDF govern again  ldf
കേരളത്തിൽ തുടർഭരണം; ഭരണ വിരുദ്ധ വികാരമില്ലെന്ന് ഇടിവി ഭാരത് സർവെ

By

Published : Apr 30, 2021, 12:44 PM IST

കേരളത്തിൽ 140 നിയമസഭ മണ്ഡലങ്ങളിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ സിപിഎം നേതൃത്വം നൽകുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിൽ വരുമെന്ന് ഇടിവി ഭാരത് നടത്തിയ സർവെ പ്രവചിക്കുന്നു. അതായത് സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരം ഒട്ടും തന്നെയില്ല എന്നർഥം.

2016ലെ തെരഞ്ഞെടുപ്പില്‍ എൽഡിഎഫ് നേടിയ സീറ്റുകളില്‍ 11 സീറ്റുകള്‍ ഒരു പക്ഷെ എല്‍ഡിഎഫിന് നഷ്ടമായേക്കാം. അതിലൂടെ ഇത്തവണ 93ല്‍ നിന്ന് 82 എന്ന സീറ്റു നിലയിലേക്ക് എല്‍ഡിഎഫ് താഴ്‌ന്നേക്കും. എന്നാല്‍ സുഗമമായി ഭരിക്കുവാനുള്ള ഭൂരിപക്ഷത്തോടു കൂടി വീണ്ടും സംസ്ഥാനത്ത് എല്‍.ഡി.എഫ് അധികാരത്തില്‍ തിരിച്ചു വരുമെന്നു തന്നെയാണ് പ്രവചിക്കപ്പെടുന്നത്.

കേരളത്തിൽ തുടർഭരണം; ഭരണ വിരുദ്ധ വികാരമില്ലെന്ന് ഇടിവി ഭാരത് സർവെ

സാമൂഹിക ക്ഷേമ നടപടികളും വികസന പ്രവര്‍ത്തനങ്ങളും, നിപാ വൈറസ് ബാധ, തുടര്‍ച്ചയായി രണ്ട് വര്‍ഷങ്ങളിലുണ്ടായ പ്രളയങ്ങൾ, കൊവിഡ് മഹാമാരിയും പോലുള്ള പ്രതിസന്ധി വേളകളിലെ കരുത്തുറ്റ നേതൃത്വമാണ് പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന എല്‍ഡിഎഫിനെ വീണ്ടും വോട്ടര്‍മാര്‍ തെരഞ്ഞെടുക്കുന്നതിനുള്ള കാരണങ്ങളെന്ന് സര്‍വെ ഫലങ്ങള്‍ ചൂണ്ടി കാട്ടുന്നു.

വിവിധ അഴിമതി ആരോപണങ്ങളും, പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസ് ഉയര്‍ത്തി കൊണ്ടു വന്ന സ്വജനപക്ഷപാതം, പിഎസ്‌സി റാങ്ക് ജേതാക്കള്‍ നടത്തിയ റിലെ സമരം എന്നിങ്ങനെയുള്ള പ്രശ്‌നങ്ങളുമൊക്കെ പ്രചാരണത്തിന്‍റെ തുടക്കത്തില്‍ നേടിയെടുത്തിരുന്ന മേല്‍ക്കൈ അല്‍പമൊക്കെ നഷ്ടപ്പെടുവാന്‍ എല്‍ഡിഎഫിന് കാരണമായെങ്കിലും പിണറായി വിജയനും അദ്ദേഹത്തിന്‍റെ സഖാക്കള്‍ക്കും ഒടുവില്‍ തുണയായി മാറിയത് മെച്ചപ്പെട്ട ഭരണം തന്നെയാണ്.

2016ലെ 45 സീറ്റുകള്‍ എന്ന നിലയില്‍ നിന്നും ഇത്തവണ 56 സീറ്റുകള്‍ എന്ന നിലയില്‍ തൃപ്തിപ്പേടേണ്ടി വരും യുഡിഎഫിന്. മധ്യകേരളവും ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗിന്‍റെ കോട്ടകളുമൊക്കെ യുഡിഎഫിന്‍റെ വോട്ടുകള്‍ സുരക്ഷിതമാക്കി നിലനിര്‍ത്തുമെങ്കിലും യുഡിഎഫില്‍ നിന്നും കേരള കോണ്‍ഗ്രസ് എം പുറത്തുപോയത് അവരെ സാരമായി ബാധിക്കുക തന്നെ ചെയ്യും. കേരള കോണ്‍ഗ്രസ് എം ഇപ്പോള്‍ ഇടതുപക്ഷ മുന്നണിയുടെ സഖ്യകക്ഷിയാണ്. പരമ്പരാഗത കോണ്‍ഗ്രസ് മണ്ഡലങ്ങളെല്ലാം തന്നെ ഇടതുപക്ഷത്തോട് അനുഭാവം കാണിക്കുന്നു എന്ന അവസ്ഥയില്‍ മുസ്ലീം ലീഗിന്‍റെ അതിശക്തമായ വോട്ട് ബാങ്ക് തന്നെയായിരിക്കും ഇത്തവണയും കോണ്‍ഗ്രസിനെ അക്ഷരാര്‍ഥത്തില്‍ സംരക്ഷിച്ചു നിര്‍ത്താന്‍ പോകുന്നത്.

രാഹുല്‍ ഗാന്ധിയുടെ ലോകസഭാ മണ്ഡലമായ വയനാട് ജില്ലയിലെ നിയമസഭാ മണ്ഡലങ്ങള്‍ പോലും എല്‍ഡിഎഫിന്‍റെ തേരോട്ടത്തെ തടുത്തു നിര്‍ത്തുന്നതില്‍ പരാജയപ്പെട്ടു എന്നത് രാഹുല്‍ ഗാന്ധി ഘടകം പോലും രക്ഷയായില്ല എന്ന് തെളിയിക്കുന്നതാണ്. 2019ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ വിജയിപ്പിച്ച ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ നാലെണ്ണം ഇത്തവണ എല്‍ഡിഎഫ് പക്ഷത്തേക്ക് പോകുമെന്നാണ് സൂചന.

2019ല്‍ വളരെ സുഗമമായി തന്നെ ശശി തരൂരിലൂടെ കോണ്‍ഗ്രസ് നേടിയെടുത്ത തിരുവനന്തപുരത്തും ഇതേ സ്ഥിതി തന്നെയാണ് ആവര്‍ത്തിക്കാന്‍ പോകുന്നത്. ഈ ജില്ലയില്‍ വളരെ വ്യക്തമായ മുന്‍ തൂക്കം നേടിയെടുത്ത എല്‍ഡിഎഫ് തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിന്‍റെ പരിധിയില്‍ ഉള്‍പ്പെടുന്ന ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ നാലെണ്ണവും നേടിയെടുക്കുമെന്നാണ് സൂചനകള്‍.

ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യത്തിന് 2016ലെ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ നേടിയ ഏക സീറ്റുകൊണ്ട് ഇത്തവണയും തൃപ്തിപ്പെടേണ്ടി വരുമെന്നാണ് സൂചനകള്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സംസ്ഥാനത്തെ ആദ്യ സാമാജികനായി മാറിയ ഒ രാജഗോപാല്‍ വിജയിച്ച നേമം മണ്ഡലത്തില്‍ എല്‍ഡിഎഫും യുഡിഎഫും ഒരുപോലെ കനത്ത പോരാട്ടമാണ് ബിജെപിക്ക് നല്‍കിയിരിക്കുന്നത്. മെട്രോമാന്‍ ഇ ശ്രീധരന്‍ പാലക്കാട് മണ്ഡലത്തില്‍ നിന്നും ജയിക്കുവാനുള്ള സാധ്യത വളരെ വിദൂരമാണ്. എന്തായാലും തെരഞ്ഞെടുപ്പ് ഫലം വരുന്ന മെയ് രണ്ടിലേക്കാണ് കേരളം ഉറ്റുനോക്കുന്നത്.

ABOUT THE AUTHOR

...view details