കേരളം

kerala

ETV Bharat / state

ധനമന്ത്രിക്കെതിരായ പരാതി എത്തിക്‌സ് കമ്മിറ്റിക്ക് വിട്ടത് ഇരുവശങ്ങളും പരിശോധിക്കാനെന്ന് സ്‌പീക്കർ

മന്ത്രിക്കെതിരെ വീഡിയോ സന്ദേശം നൽകിയ പരാതിയിലും അതിൽ തോമസ് ഐസക് നൽകിയ വിശദീകരണത്തിലും കഴമ്പുള്ളതിനാലാണ് നടപടിയെന്ന് സ്‌പീക്കർ പറഞ്ഞു.

പരാതി എത്തിക്‌സ് കമ്മിറ്റിക്ക് വിട്ട നടപടി  ധനമന്ത്രി തോമസിനെതിരായ നടപടി  എത്തിക്‌സ് കമ്മിറ്റി സ്പീക്കർ ശ്രീരാമകൃഷ്ണൻ  എത്തിക്‌സ് കമ്മിറ്റിക്ക് വിട്ട നടപടി  ethics committee check both sides of complaint  ethics committee  check both sides of complaint  speaker on ethics committe
പരാതി എത്തിക്‌സ് കമ്മിറ്റിക്ക് വിട്ടത് ഇരുവശങ്ങളും പരിശോധിക്കാനെന്ന് സ്‌പീക്കർ

By

Published : Dec 2, 2020, 3:15 PM IST

Updated : Dec 2, 2020, 3:23 PM IST

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്കിനെതിരായ അവകാശലംഘന പരാതി എത്തിക്‌സ് കമ്മിറ്റിക്ക് വിട്ടത് രണ്ടു വശങ്ങളും പരിശോധിച്ച് തീരുമാനം എടുക്കാൻ വേണ്ടിയാണെന്ന് സ്പീക്കർ ശ്രീരാമകൃഷ്ണൻ. മന്ത്രിക്കെതിരെ വീഡിയോ സന്ദേശം നൽകിയ പരാതിയിലും അതിൽ തോമസ് ഐസക് നൽകിയ വിശദീകരണത്തിലും കഴമ്പുണ്ട്. അതുകൊണ്ടുതന്നെ എല്ലാ വശവും പരിശോധിക്കപ്പെടണം.

എത്തിക്‌സ് കമ്മിറ്റിക്ക് വിട്ടത് ഇരുവശങ്ങളും പരിശോധിക്കാനെന്ന് സ്‌പീക്കർ

സിഎജി റിപ്പോർട്ടിൽ സംസ്ഥാന താൽപര്യത്തെ ഹനിക്കുന്ന അടിസ്ഥാനപരമായ ചില പ്രശ്‌നങ്ങളുണ്ടെന്ന് മന്ത്രി ഉന്നയിച്ചു. കേവലം അവകാശലംഘന പ്രശ്‌നമല്ലെന്ന് മന്ത്രി ഉന്നയിച്ച ഈ സാഹചര്യത്തിൽ സ്പീക്കർ സ്വന്തമായി തീരുമാനം എടുക്കേണ്ടതില്ല. എത്തിക്‌സ് കമ്മിറ്റി തീരുമാനം എടുക്കട്ടെ എന്ന നിലപാടാണ് തനിക്കുള്ളതെന്നും സ്പീക്കർ പറഞ്ഞു.

രമേശ് ചെന്നിത്തലക്കെതിരായ അന്വേഷണ അനുമതി നൽകിയതിന്‍റെ പേരിൽ തനിക്കെതിരെ ഉയരുന്ന വിമർശനം സ്വാഭാവികമാണ്. പ്രതിപക്ഷത്തിന് ഇഷ്ടമില്ലാത്ത നടപടികൾ ഉണ്ടാകുമ്പോൾ അതിൽ വിമർശനം ഉണ്ടാകും. അത് കണക്കാക്കുന്നില്ല. അവരുടെ നീതി കോൽ എന്താണെന്നറിയില്ല. വിമർശനങ്ങളോട് അസഹിഷ്ണുതയില്ലെന്നും സ്പീക്കർ പറഞ്ഞു.

വി ഡി സതീശനും അൻവർ സാദത്തിനുമെതിരായ വിജിലൻസ് അന്വേഷണത്തിനുള്ള അപേക്ഷയിൽ കൂടുതൽ വിശദീകരണം ആവശ്യമാണ്. എം. സ്വരാജ് നൽകിയ പരാതിയിൽ ധനവകുപ്പിന്‍റെ അഭിപ്രായം ആരാഞ്ഞിട്ടുണ്ട്. അതിനു ശേഷം നടപടി സ്വീകരിക്കും. നിയമസഭ സെക്രട്ടറിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയുമായി ചർച്ചചെയ്‌ത് അല്ല തീരുമാനിക്കുന്നതെന്നും സ്‌പീക്കർ വ്യക്തമാക്കി.

Last Updated : Dec 2, 2020, 3:23 PM IST

ABOUT THE AUTHOR

...view details