തിരുവനന്തപുരം:സംസ്ഥാനത്ത് അവശ്യസാധന വില കൂടി (essential commodities price hike). തമിഴ്‌നാട്ടിൽ നിന്നെത്തുന്ന അരി ഉൾപ്പെടെ പലചരക്കിൻ്റെ വില ഉയർന്നു. ഇന്ധന വിലവർധനവിനൊപ്പം (petrol diesel price hike) മഴയും ചേർന്നതോടെയാണ് (heavy rain) പച്ചക്കറി വിലയും കൂടിയത്.
Essential commodities price hike: ഇന്ധന വിലവർധനവിനൊപ്പം കുതിച്ചുയര്‍ന്ന് സംസ്ഥാനത്തെ അവശ്യസാധന വില - പച്ചക്കറി വില കുതിച്ചുയരുന്നു
ഇന്ധന വിലവർധനവ് (petrol diesel price hike) അവശ്യസാധനങ്ങളുടെ വിലയില്‍ വലിയ കുതിപ്പാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇതര സംസ്ഥാനങ്ങളിൽ (heavy rain) മഴ കനത്തതും വില വര്‍ധനവിന് കാരണമായി(essential commodities price hike).
ഇന്ധന വിലവർധനവിനൊപ്പം കുതിച്ചുയര്‍ന്ന് സംസ്ഥാനത്തെ അവശ്യസാധന വില
ALSO READ:ഖത്തര്‍ ലോകകപ്പ് വേദിയില്‍ കൗതുകമാവാൻ ബേപ്പൂരിന്‍റെ സ്വന്തം ഉരു
വില കൂടിയെങ്കിലും അവശ്യസാധനങ്ങൾ വാങ്ങാതിരിക്കാനാവില്ലെന്നാണ് വിപണിയിൽ നിന്നുള്ള പ്രതികരണം. ഇന്ധന വിലവർധനവ് ആത്യന്തികമായി ബാധിക്കുക ഉപഭോക്താക്കളെയാണ് എന്ന വസ്‌തുത സർക്കാരുകൾ മറക്കരുതെന്നാണ് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നത്. അതേസമയം ഇതര സംസ്ഥാനങ്ങളിൽ മഴ ശമിക്കുന്നതോടെ പച്ചക്കറി വിലയിൽ മാറ്റമുണ്ടാകുമെന്ന് പച്ചക്കറി വ്യാപാരികൾ പറയുന്നു.