കേരളം

kerala

ETV Bharat / state

ഓണ്‍ലൈന്‍ മദ്യം ; കാലതാമസമുണ്ടാകുമെന്ന് മന്ത്രി ഇപി ജയരാജൻ - ഇപി ജയരാജൻ

സോഫ്‌റ്റ് വെയര്‍ തയ്യാറാക്കാന്‍ ആവശ്യപ്പെട്ടത് കൊണ്ട് ഉടന്‍ മദ്യം ലഭ്യമാകുമെന്ന് പറയാനാകില്ല. മദ്യം കഴിച്ചില്ലെങ്കില്‍ ചിലരുടെ നില അപകടത്തിലാകും, ചിലര്‍ക്ക് ഭ്രാന്തു പിടിക്കുമെന്നും മന്ത്രി പറഞ്ഞു.

ep jayarajan on online liquor trading online liquor trading ep jayarajan ഇപി ജയരാജൻ കാലതാമസം
ഓണ്‍ലൈന്‍ മദ്യം

By

Published : May 11, 2020, 3:00 PM IST

തിരുവനന്തപുരം: ബിവറേജസ് കോർപ്പറേഷൻ ഓണ്‍ലൈന്‍ മദ്യവിതരണത്തിന് തയ്യാറെടുക്കുന്നത് സംബന്ധിച്ച വാര്‍ത്ത സ്ഥിരീകരിച്ച് മന്ത്രി ഇ.പി ജയരാജന്‍. സംസ്ഥാനത്ത് ഓണ്‍ലൈന്‍ മദ്യവിതരണം ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങള്‍ പരിഗണിക്കുന്നുണ്ട്. നല്ലത് എന്താണോ അത് സ്വീകരിക്കും. മുന്നൊരുക്കങ്ങള്‍ സ്വീകരിക്കുക സ്വാഭാവികമാണ്. സോഫ്‌റ്റ് വെയര്‍ തയ്യാറാക്കാന്‍ ആവശ്യപ്പെട്ടത് കൊണ്ട് ഉടന്‍ മദ്യം ലഭ്യമാകുമെന്ന് പറയാനാകില്ല. മദ്യം കഴിച്ചില്ലെങ്കില്‍ ചിലരുടെ നില അപകടത്തിലാകും, ചിലര്‍ക്ക് ഭ്രാന്തു പിടിക്കുമെന്നും മന്ത്രി പറഞ്ഞു. റദ്ദാക്കിയ ദോഹ-തിരുവനന്തപുരം വിമാനം ചൊവ്വാഴ്ച ഉണ്ടാകുമെന്നാണ് നിലവിലെ വിവരം. തുടര്‍നടപടികള്‍ക്ക് കേന്ദ്രവുമായി ബന്ധപ്പെടുന്നുണ്ടെന്നും കേന്ദ്രവും സംസ്ഥാനവുമായി ഇക്കാര്യത്തില്‍ ഏറ്റുമുട്ടലില്ലെന്നും ഇ.പി ജയരാജൻ പറഞ്ഞു.

ഓണ്‍ലൈന്‍ മദ്യം ; കാലതാമസമെടുക്കാമെന്ന് സൂചന നൽകി ഇപി ജയരാജൻ

ABOUT THE AUTHOR

...view details