തിരുവനന്തപുരം: പിഡബ്ല്യുസിയെ സർക്കാരിൻ്റെ എല്ലാ പദ്ധതികളിൽ നിന്നും ഒഴിവാക്കുന്ന കാര്യം സർക്കാർ പരിഗണിച്ചിട്ടില്ലെന്ന് മന്ത്രി ഇ.പി ജയരാജൻ. എന്നാൽ ആക്ഷേപം ഉയർന്ന രണ്ടു പദ്ധതികളിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പിഡബ്ല്യുസിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ചീഫ് സെക്രട്ടറിയുടെയും അഡീഷണൽ ചീഫ് സെക്രട്ടറിയുടെയും റിപ്പോർട്ട് ലഭിച്ചിട്ടില്ല. അതു ലഭിച്ചാൽ പരിശോധിച്ച് സർക്കാർ നടപടി സ്വീകരിക്കും. വികസനത്തിൽ കൺസൾട്ടൻസികളുടെ പങ്ക് ഒഴിവാക്കാൻ ആകില്ല. വിദേശ നിക്ഷേപം ഉൾപ്പടെ കൊണ്ടുവരുന്നതിൽ അവരുടെ പങ്ക് വലുതാണ്. എല്ലാ വശങ്ങളും പരിഗണിച്ചാണ് കൺസൾട്ടൻസികളെ തെരഞ്ഞെടുക്കുന്നത്. യുഡിഎഫ് കാലത്തും നിരവധി കൺസൾട്ടസികളെ അവർ നിയോഗിച്ചിട്ടുണ്ടെന്നും ഇ.പി ജയരാജൻ കൂട്ടിച്ചേർത്തു.
സർക്കാർ പദ്ധതികളിൽ നിന്ന് പിഡബ്ല്യുസിയെ പൂർണമായി ഒഴിവാക്കുന്നത് പരിഗണനയിലില്ല: ഇ.പി ജയരാജൻ - PWC elimination from government projects
പിഡബ്ല്യുസിയെ എല്ലാ പദ്ധതികളിൽ നിന്നും ഒഴിവാക്കുന്ന കാര്യം പരിഗണനയിലില്ലെന്നും ആക്ഷേപം ഉയർന്ന രണ്ടു പദ്ധതികളിൽ നിന്നും പിഡബ്ല്യുസിയെ ഒഴിവാക്കിയെന്നും ഇ.പി ജയരാജൻ വ്യക്തമാക്കി.
ഇ.പി ജയരാജൻ
യുഡിഎഫ് കൊവിഡിൽ നിന്നും ജനങ്ങളെ സംരക്ഷിക്കുന്നതിന് പകരം വ്യാപനത്തിന് വഴിതുറക്കുകയാണ്. അവരുടെ സമരങ്ങളിലൂടെയാണ് പൊലീസുകാരും വൈറസ് ബാധിതരാകുന്നത്. ഇനിയെങ്കിലും ഇത്തരം സമീപനം അവർ ഒഴിവാക്കണമെന്നും സഹകരണത്തോടെയുള്ള നിലപാട് സ്വീകരിക്കണമെന്നും ഇ.പി ജയരാജൻ ആവശ്യപ്പെട്ടു.
Last Updated : Jul 23, 2020, 3:44 PM IST