തിരുവനന്തപുരം :ലീഗ് ബന്ധത്തിൽ മുഖ്യമന്ത്രി നടത്തിയത് സദുദ്ദേശത്തോടെയുള്ള അഭിപ്രായമാണെന്നും എന്തിനാണ് അതിനെ സംശയ ദൃഷ്‌ടിയിൽ നോക്കി കാണുന്നതെന്നും എല്‍ഡിഎഫ് കൺവീനർ ഇ പി ജയരാജൻ. മലപ്പുറത്ത് ദേശാഭിമാനി പുസ്‌തക പ്രകാശന ചടങ്ങിനിടെ ലീഗുമായുള്ള ബന്ധത്തെ ഓർമിച്ച് മുഖ്യമന്ത്രി നടത്തിയ പ്രസ്‌താവനയെ സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം (LDF Convener EP Jayarajan on CPM-Muslim League relation).
മുസ്ലിം ലീഗുമായി ബന്ധമുണ്ടായിരുന്ന സാഹചര്യത്തെക്കുറിച്ച് എന്തിനാണ് ഇപ്പോൾ ചിന്തിക്കുന്നത്. ഇടതുമുന്നണി തികഞ്ഞ ആത്മവിശ്വാസത്തിലാണ് മുന്നോട്ട് പോകുന്നതെന്നും ഇപി ജയരാജൻ പറഞ്ഞു. അയോധ്യയിൽ മതനിരപേക്ഷതയെ തകർക്കാൻ ഉള്ള നീക്കം ആണ് ബിജെപി നടത്തുന്നതെന്നും ക്ഷണം വന്ന് ഒന്നരമാസം കഴിഞ്ഞിട്ടാണ് കോൺഗ്രസിന് തീരുമാനമെടുക്കാൻ സാധിച്ചതെന്നും ഇ പി ജയരാജൻ വിമർശിച്ചു.