തിരുവനന്തപുരം: ചാർട്ടേഡ് വിമാനങ്ങളിൽ വരുന്നവർക്ക് മാത്രമല്ല വന്ദേ ഭാരത് മിഷനിലൂടെ വരുന്നവർക്കും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്നതാണ് സർക്കാർ നിലപാടെന്ന് മന്ത്രി ഇ.പി ജയരാജൻ.
വിദേശത്ത് നിന്ന് വരുന്ന എല്ലാവർക്കും കൊവിഡ് സർട്ടിഫിക്കറ്റ് വേണമെന്നതാണ് സർക്കാർ നയമെന്ന് ഇ.പി ജയരാജൻ - EP Jayarajan
ഗുണകരമായ ഇത്തരം നിർദേശങ്ങൾ വിവാദമാക്കുന്നത് എന്തിനാണെന്നും ഇ.പി ജയരാജൻ
എല്ലാവർക്കും കൊവിഡ് സർട്ടിഫിക്കറ്റ് വേണമെന്നതാണ് സർക്കാർ നയമെന്ന് ഇ.പി ജയരാജൻ
കൊവിഡ് ബാധിതരെ പ്രത്യേക വിമാനത്തിൽ കൊണ്ടുവരണം. രോഗമുള്ളവരും ഇല്ലാത്തവരും ഒരേ വിമാനത്തിൽ വരുന്നത് രോഗവ്യാപനത്തിനിടയാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗുണകരമായ ഇത്തരം നിർദേശങ്ങൾ വിവാദമാക്കുന്നത് എന്തിനാണെന്നും ഇ.പി ജയരാജൻ ചോദിച്ചു.
ഏത് സംഘനകൾക്കും ആളെ കൊണ്ടുവരുന്നതിന് തടസ്സമില്ലെന്നും ആശങ്ക കൂടാതിരിക്കുന്നതിനാണ് സർട്ടിഫിക്കറ്റ് വേണമെന്ന് പറഞ്ഞതെന്നും പരിശോധനയുടെ ചുമതല എംബസി ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Last Updated : Jun 16, 2020, 1:38 PM IST