കേരളം

kerala

ETV Bharat / state

'ഇല്ലാ കഥകൾ കൊണ്ട് ഇല്ലായ്‌മ ചെയ്യാനാകില്ല'; തനിക്കെതിരായ ആരോപണങ്ങളെല്ലാം മാധ്യമ സൃഷ്‌ടിയെന്ന് ഇ പി ജയരാജൻ - ആരോപണങ്ങളെല്ലാം മാധ്യമ സൃഷ്‌ടിയെന്ന് ഇ പി ജയരാജൻ

മടിയിൽ കനം ഉള്ളവനേ ഭയപ്പെടാനുള്ളുവെന്നും ജനങ്ങൾക്ക് വേണ്ടിയുള്ള പ്രവർത്തനം ഇനിയും തുടരുമെന്നും ഇപി ജയരാജൻ

ഇ പി ജയരാജൻ  EP JAYARAJAN ABOUT RESORT CONTROVERSY  സിപിഎം സംസ്ഥാന സമിതി യോഗം  EP JAYARAJAN CRITICIZES MEDIA  RESORT CONTROVERSY  CPM State Committee Meeting  ആരോപണങ്ങളെല്ലാം മാധ്യമ സൃഷ്‌ടിയെന്ന് ഇ പി ജയരാജൻ
ആരോപണങ്ങളെല്ലാം മാധ്യമ സൃഷ്‌ടിയെന്ന് ഇ പി ജയരാജൻ

By

Published : Feb 11, 2023, 8:33 PM IST

ആരോപണങ്ങളെല്ലാം മാധ്യമ സൃഷ്‌ടിയെന്ന് ഇ പി ജയരാജൻ

തിരുവനന്തപുരം:സിപിഎം സംസ്ഥാന സമിതി യോഗത്തിൽ അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച് തനിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചു എന്നത് തെറ്റായ പ്രചരണമെന്ന് ഇ പി ജയരാജൻ. തനിക്കെതിരെ ആരും ഒരു ആരോപണവും ഉന്നയിച്ചിട്ടില്ലെന്നും മാധ്യമങ്ങൾ പറയുന്നതുപോലെ ഒന്നും തന്നെ സംസ്ഥാന സമിതിയിൽ നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇടത്‌ നേതാക്കളെ അപകീർത്തിപ്പെടുത്താനുള്ള ബോധപൂർവമായ ശ്രമമാണ് നടക്കുന്നത്. ഇതിനായി തെറ്റായ വാർത്തകളും പ്രചരണങ്ങളും നടത്തുകയാണ്. പാർട്ടി സെക്രട്ടറി തന്നെ ഇത്തരത്തിൽ ഒരു അന്വേഷണവും ഇല്ലെന്ന്‌ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ തെറ്റായ വാർത്തകളിൽ ക്ഷമാപണം നടത്താൻ പോലും മാധ്യമങ്ങൾ തയ്യാറാകുന്നില്ലെന്നും ഇപി ജയരാജൻ പറഞ്ഞു.

അതേസമയം ഇല്ലാ കഥകൾ കൊണ്ട് തന്നെ ഇല്ലായ്‌മ ചെയ്യാൻ കഴിയില്ലെന്നും ഇ പി ജയരാജൻ പറഞ്ഞു. മടിയിൽ കനം ഉള്ളവനേ ഭയപ്പെടാനുള്ളു. തനിക്ക് ഒരു ഭയവുമില്ല. ജനങ്ങൾക്ക്‌ വേണ്ടിയാണ് താൻ പ്രവർത്തിക്കുന്നത്. അത് ഇനിയും തുടരും. ഇടത്‌ നേതാക്കൾ എല്ലാം ഇത്തരം ആക്രമണങ്ങൾ പലപ്പോഴായി നേരിട്ടിട്ടുണ്ട്.

മുഖ്യമന്ത്രിക്ക് നേരിട്ടത് പോലെ വേട്ടയാടൽ ആരും നേരിട്ടിട്ടില്ല. തനിക്ക് ആരോടും വിദ്വേഷവും പകയും ഇതുകൊണ്ട് ഇല്ലെന്നും ജയരാജൻ വ്യക്തമാക്കി. ഇപ്പോൾ നടക്കുന്ന പ്രചാരണങ്ങളിൽ പാർട്ടിക്കാർക്ക് ബന്ധമുണ്ടെന്ന് സംശയിക്കുന്നില്ല. ഏറ്റവും കൂടുതൽ വിശ്വസിക്കുന്നത് തന്‍റെ സഖാക്കളെയാണ്. അവരാണ് തന്‍റെ സംരക്ഷകർ എന്നും ജയരാജൻ കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details