തിരുവനന്തപുരം:തനിക്കെതിരെ ഉയർന്ന സാമ്പത്തിക ആരോപണങ്ങളിൽ പരസ്യ പ്രതികരണമില്ലാതെ മൗനം തുടർന്ന് ഇ പി ജയരാജൻ. നിർണായകമായ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം പുറത്തിറങ്ങിയ ഇ പി ജയരാജൻ വിവാദങ്ങൾ സംബന്ധിച്ച് ഒന്നും പ്രതികരിച്ചില്ല. എല്ലാവർക്കും പുതുവത്സര ആശംസകൾ എന്ന് പറഞ്ഞ് നടന്നകലുകയായിരുന്നു.
വിവാദം പുറത്ത് വന്നപ്പോൾ മുതൽ ഇക്കാര്യത്തിൽ പ്രതികരണം ആരാഞ്ഞെങ്കിലും ഇ പി ജയരാജൻ ഇതിന് തയ്യാറായിരുന്നില്ല. കഴിഞ്ഞ സംസ്ഥാന സമിതി യോഗത്തിൽ പി ജയരാജൻ ആണ് ഇ പിക്കെതിരെ സാമ്പത്തിക ആരോപണം ഉന്നയിച്ചത്. പോളിറ്റ് ബ്യൂറോയുടെ നിർദേശത്തെ തുടർന്നാണ് സംസ്ഥാന സെക്രട്ടറിയേറ്റ് പരിശോധിച്ചത്.