തിരുവനന്തപുരം:പ്രതിപക്ഷത്തിനും ബി.ജെ.പിക്കും എതിരെ ഗുരുതര ആരോപണങ്ങളുമായി വ്യവസായ മന്ത്രി ഇ.പി ജയരാജൻ. യു.ഡി.എഫും ബി.ജെ.പിയും പരസ്‌പരം ആലോചിച്ച് അക്രമങ്ങൾ നടത്തുന്നുവെന്ന് ജയരാജൻ ആരോപിച്ചു. ആയുധങ്ങളുമായാണ് ബി.ജെ.പി നേതാക്കൾ എത്തിയത്.
യുഡിഎഫും ബിജെപിയും ചേർന്ന് അക്രമങ്ങൾ നടത്തുന്നുവെന്ന് ഇ.പി ജയരാജൻ - ബി.ജെ.പി
യു.ഡി.എഫും ബി.ജെ.പിയും പരസ്‌പരം ആലോചിച്ച് അക്രമങ്ങൾ നടത്തുന്നു. ആയുധങ്ങളുമായാണ് ബി.ജെ.പി നേതാക്കൾ എത്തിയത്. ചെറിയ വിഷയത്തെ പെരുപ്പിച്ച് കാണിച്ച് മുതലെടുപ്പിനുള്ള ശ്രമമാണ് ഇന്നലെ നടന്നതെന്നും മന്ത്രി ഇ.പി ജയരാജൻ ആരോപിച്ചു
യു.ഡി.എഫും ബി.ജെ.പിയും ചേർന്ന് അക്രമങ്ങൾ നടത്തുന്നുവെന്ന് ഇ.പി ജയരാജൻ
ചെറിയ വിഷയത്തെ പെരുപ്പിച്ച് കാണിച്ച് മുതലെടുപ്പിനുള്ള ശ്രമമാണ് ഇന്നലെ നടന്നത്. അതിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും നേതൃത്വം നൽകി. സെക്രട്ടേറിയറ്റിലെ അച്ചടക്കം തകർത്ത് അരാജകത്വം സൃഷ്‌ടിക്കാനായിരുന്നു ശ്രമമെന്നും ജയരാജൻ പറഞ്ഞു. ചെറിയ തീപിടിത്തമാണ് ഉണ്ടായത്. സുപ്രധാനമായ ഒരു ഫയലും കത്തി നശിച്ചിട്ടില്ല എന്നും മന്ത്രി പറഞ്ഞു.