തിരുവനന്തപുരം: സംസ്ഥാനത്തെ 'ക്ലീന്‍' ആക്കാന്‍ ക്ലീന്‍ കേരള കമ്പനി. പദ്ധതിക്കായി 20 കോടി രൂപ ബജറ്റില്‍ വകയിരുത്തി. ഈ ലക്ഷ്യം കൈവരിക്കുന്നതിന് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നിര്‍ബന്ധമായും പദ്ധതിയില്‍ പ്രോജക്ടും പണവും വകയിരുത്തണം.
ക്ലീന്‍ കേരള കമ്പനിക്ക് 20 കോടി - പരിസ്ഥിതി സൗഹൃദ നഗര ഗതാഗതം
കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച നദി പുനരുജ്ജീവന പദ്ധതികള്‍ വിജയമെന്ന് ധനമന്ത്രി.
കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച നദി പുനരുജ്ജീവന പദ്ധതികള്‍ ഹരിതമിഷന്‍റെ നേതൃത്വത്തില്‍ വിജയം കണ്ടെന്നും കോട്ടയത്തെ മീനച്ചിലാര്‍ പദ്ധതി അതിന് മാതൃതയാണെന്നും മന്ത്രി പറഞ്ഞു.പദ്ധതിക്കായി 20 കോടി രൂപ അധിക സഹായമായി വകയിരുത്തി. പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ 50,000 കിലോ മീറ്റര്‍ തോടുകൾ വൃത്തിയാക്കും.
സംസ്ഥാനത്തെ 50,000 കിണറുകള്‍ റീച്ചാര്‍ജ് ചെയ്യും. 25,000 കുളങ്ങള്‍ നവീകരിക്കും.കൊച്ചിയില്‍ പരിസ്ഥിതി സൗഹൃദ നഗര ഗതാഗത സംവിധാനം സ്ഥാപിക്കുമെന്നും ഡോ തോമസ് ഐസക്ക് ബജറ്റില്‍ പ്രഖ്യാപിച്ചു.