തിരുവനന്തപുരം: സിനിമ ടിക്കറ്റുകള്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്തിയതില്‍ മന്ത്രിതല യോഗം ഇന്ന് ചേരും. അധിക നികുതി ചുമത്തിയ സര്‍ക്കാര്‍ നടപടി അംഗീകരിക്കാനാകില്ലെന്നും അധിക നികുതി പിന്‍വലിക്കണമെന്നും എക്‌സ്ബിറ്റേഴ്‌സ് ഫെഡറേഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് യോഗം. മന്ത്രിമാരായ തോമസ് ഐസക്കും എ.കെ ബാലനും എക്‌സ്ബിറ്റേഴ്‌സ് ഫെഡറേഷനുമായി ചര്‍ച്ച നടത്തും.
അധിക വിനോദ നികുതി; മന്ത്രിതല യോഗം ഇന്ന് ചേരും
നൂറ് രൂപക്ക് മുകളിലുള്ള ടിക്കറ്റിന് 8.5 ശതമാനവും നൂറ് രൂപക്ക് താഴെയുള്ളതിന് 5 ശതമാനം നികുതിയുമാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നത്.
ധനമന്ത്രി തോമസ് ഐസക്കിന്‍റെ ഓഫീസിലാണ് യോഗം ചേരുന്നത്. നൂറ് രൂപക്ക് മുകളിലുള്ള ടിക്കറ്റിന് 8.5 ശതമാനവും നൂറ് രൂപക്ക് താഴെയുള്ളതിന് 5 ശതമാനം നികുതിയുമാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നത്. ഇതില്‍ പ്രതിഷേധിച്ച് സർക്കാർ തീയറ്ററുകളിൽ റിലീസ് ചിത്രങ്ങൾ വിതരണക്കാർ നൽകുന്നുമില്ല. ഈ പ്രതിസന്ധികൾ ചർച്ച ചെയ്യാനാണ് യോഗം വിളിച്ചത്. നടൻ ഷെയ്ൻ നിഗമുമായി ബന്ധപ്പെട്ട വിവാദവും ചർച്ചയാകും. സിനിമാ ലൊക്കേഷനുകളിലെ മയക്ക് മരുന്ന് വ്യാപകമായന്നെ ആരോപണങ്ങളിൽ അന്വേഷണവും പരിശോധനയും സംബന്ധിച്ചും യോഗം തീരുമാനമെടുക്കും.