കേരളം

kerala

ETV Bharat / state

സിനിമയ്‌ക്കുള്ള എന്‍റർടെയ്ൻമെന്‍റ് ടാക്‌സ് പിൻവലിക്കാനാവില്ല; ധനമന്ത്രി - ധനമന്ത്രി തോമസ് ഐസക്.

ഇളവ് നൽകാൻ നിലവില്‍ സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതി അനുവദിക്കുന്നില്ലെന്ന് ധനമന്ത്രി പറഞ്ഞു.

സിനിമയ്‌ക്കുള്ള എൻറർടെയ്ൻമെന്‍റ് ടാക്‌സ് പിൻവലിക്കാനാവില്ല; ധനമന്ത്രി

By

Published : Nov 11, 2019, 1:37 PM IST

തിരുവനന്തപുരം: സിനിമയ്ക്ക് ഏർപ്പെടുത്തിയ എന്‍റർടെയ്ൻമെന്‍റ് ടാക്‌സ് പിൻവലിക്കാനാവില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. മലയാള സിനിമ മേഖല നഷ്‌ടത്തിലാണെന്നും എരന്ന് തിന്നുന്നവനെ തുരന്ന് തിന്നുകയാണ് ജി.എസ്.ടിക്ക് പുറമേ എന്‍റർടെയ്ൻമെന്‍റ് നികുതി ചുമത്തുന്ന നടപടിയെന്ന് സബ്‌മിഷൻ ഉന്നയിച്ച മാണി.സി. കാപ്പൻ ആരോപിച്ചു. ഇത് പരിഹരിക്കാൻ നടപടി വേണമെന്നും മാണി.സി.കാപ്പൻ നിയമസഭയില്‍ ആവശ്യപ്പെട്ടു.

ഇത്തരത്തിൽ ഒരു ഇളവ് നൽകാൻ നിലവില്‍ സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതി അനുവദിക്കുന്നില്ലെന്ന് ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. ജി.എസ്.ടി വന്നപ്പോൾ മറ്റ് നികുതികൾ ഒഴിവാക്കി. 18 ശതമാനമായ നികുതി 12 ശതമാനമായപ്പോഴാണ് എന്‍റർടെയ്ൻമെന്‍റ് നികുതി ചുമത്തിയതെന്നും നികുതി 18 ശതമാനത്തിൽ അധികമാകില്ലെന്നും ധനമന്ത്രി വ്യക്തമാക്കി. അഞ്ച് ശതമാനം നികുതിക്കുമേൽ നികുതി ചുമത്തിയത് ജി.എസ്.ടി കൗൺസിലാണെന്നും ധനമന്ത്രി പറഞ്ഞു.

ABOUT THE AUTHOR

...view details