കേരളം

kerala

ETV Bharat / state

'എൻ്റെ കെ.എസ്.ആർ.ടി.സി'; ടിക്കറ്റ് ബുക്കിങ്ങിന് സ്വന്തം ആപ്പൊരുക്കി ആനവണ്ടി - 'എൻ്റെ കെ.എസ്. ആർ.ടി.സി';

എല്ലാ മൊബൈൽ പ്ലാറ്റ് ഫോമുകളിലും ലഭ്യമാകും വിധത്തിലാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്

'എൻ്റെ കെ.എസ്. ആർ.ടി.സി'; ടിക്കറ്റ് ബുക്കിങ്ങിന് സ്വന്തം ആപ്പൊരുക്കി ആനവണ്ടി  ente-ksrtc-anavandi-made-an-app-for-ticket-booking  'എൻ്റെ കെ.എസ്. ആർ.ടി.സി';  ടിക്കറ്റ് ബുക്കിംഗ് ആപ്പ്
ente ksrtc app

By

Published : Oct 1, 2020, 10:28 AM IST

തിരുവനന്തപുരം: ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് വർധിച്ച സാഹചര്യത്തിൽ സ്വന്തമായി ആപ്പൊരുക്കിയിരിക്കുകയാണ് യാത്രക്കാരുടെ സ്വന്തം ആനവണ്ടി. 'എൻ്റെ കെ.എസ്. ആർ.ടി.സി' എന്ന ടിക്കറ്റ് ബുക്കിങ് ആപ്ലിക്കേഷൻ ഈ ആഴ്‌ച മുതൽ പ്രവർത്തനക്ഷമമാകും. എല്ലാ മൊബൈൽ പ്ലാറ്റ് ഫോമുകളിലും ലഭ്യമാകും വിധത്തിൽ തയ്യാറാക്കിയിരിക്കുന്ന ആപ്പിലൂടെ ഓൺലൈൻ പേയ്മെന്‍റുകളും നടത്താനാകും. ഓൺലൈൻ റിസർവേഷൻ സൗകര്യമുള്ള 'അഭി ബസുമായി' ചേർന്നാണ് ആപ്ലിക്കേഷൻ പുറത്തിറക്കുന്നത്. യാത്രാക്കാരുടെ അഭിപ്രായമറിയാൻ ഡിപ്പോകളിൽ ഫ്രണ്ട്സ് ഓഫ് കെ.എസ്. ആർ.ടി.സി. എന്ന പേരിൽ വാട്‌സ്‌ആപ്പ് ഗ്രൂപ്പുകളും ആരംഭിക്കും.

ABOUT THE AUTHOR

...view details