കേരളം

kerala

ETV Bharat / state

'എന്‍റെ കേരളം' പ്രദർശന വിപണന ഭക്ഷ്യമേള തിരുവനന്തപുരത്ത് മെയ് 20 മുതൽ; 250 സ്‌റ്റാളുകൾ, കലാപരിപാടികൾ - ente kerala exhibition

'എന്‍റെ കേരളം' പ്രദർശന വിപണന ഭക്ഷ്യമേള മെയ് 20 മുതൽ 27 വരെ കനകക്കുന്നിൽ നടക്കും

Ente keralam  Ente keralam vipanana mela  എന്‍റെ കേരളം  എന്‍റെ കേരളം പ്രദർശന വിപണന മേള  രണ്ടാം പിണറായി സർക്കാർ  മന്ത്രി വി ശിവൻകുട്ടി  എന്‍റെ കേരളം സമാപനം  മുഖ്യമന്ത്രി  ente kerala exhibition  Ente keralam pradarshana vipanana mela
എന്‍റെ കേരളം

By

Published : May 17, 2023, 5:43 PM IST

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്‍റെ രണ്ടാം വാർഷികാഘോഷത്തിന്‍റെ ഭാഗമായി ജില്ല തലത്തിൽ നടത്തുന്ന 'എന്‍റെ കേരളം' പ്രദർശന വിപണന ഭക്ഷ്യ മേളയ്‌ക്ക് തിരുവനന്തപുരത്ത് കനകക്കുന്നിൽ മെയ് 20ന് തുടക്കമാകും. മെയ് 27 വരെ തുടരുന്ന മേളയിൽ 250ലധികം പ്രദർശന വിപണന സർവീസ് സ്റ്റാളുകളും ഫുഡ് കോർട്ടുകളും ഉണ്ടാവും. കൂടാതെ എല്ലാ ദിവസവും വൈകുന്നേരം 7.30 മുതൽ വിവിധ കലാകാരന്മാരുടെ കലാപരിപാടികളും ഉണ്ടാവുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

മേളയുടെ തിരുവനന്തപുരം ജില്ലാതല ഉദ്‌ഘാടനം മെയ് 20ന് രാവിലെ 11 മണിക്ക് ആന്‍റണി രാജു, ജി ആർ അനിൽ, വി ശിവൻകുട്ടി എന്നിവർ ചേർന്ന് നിർവഹിക്കും. സർക്കാരിന്‍റെ രണ്ടാം വാർഷികാഘോഷം വിവിധ ജില്ലകളിൽ നടന്നുവരികയാണ്. മേളയുടെ സംസ്ഥാനതല സമാപന സമ്മേളനം 20ന് വൈകിട്ട് അഞ്ച് മണിക്ക് പുത്തരിക്കണ്ടം മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

14 ഓളം സർക്കാർ വകുപ്പുകളുടെ സേവനങ്ങൾ തത്സമയം സൗജന്യമായി ലഭിക്കുന്ന സേവന സ്റ്റാളുകൾ, സർക്കാർ പൊതുമേഖല സ്ഥാപനങ്ങളുടെ ഉത്‌പന്നങ്ങൾ പൊതുജനങ്ങൾക്ക് കുറഞ്ഞ വിലയിൽ വാങ്ങാൻ കഴിയുന്ന നൂറിലധികം വിപണന സ്റ്റാളുകൾ, യുവജനങ്ങൾക്കായി സർക്കാർ ചെയ്യുന്ന സേവനങ്ങളും പദ്ധതികളും തൊഴിലവസരങ്ങളും വിശദീകരിക്കുന്ന യൂത്ത് സെഗ്‌മെന്‍റ്, സാങ്കേതിക മേഖലയിൽ കേരളം കൈവരിച്ച നേട്ടങ്ങളും പുത്തനാശയങ്ങളും വിശദീകരിക്കുന്ന ടെക്‌നോ സോൺ, കായിക സംസ്‌കാരം പ്രോത്സാഹിപ്പിക്കാനായി പ്രത്യേക കായിക വിനോദ ഏരിയ എന്നിവ മേളയുടെ പ്രധാന ആകർഷണങ്ങളാണ്.

ജില്ലയിൽ മേളയിലെ ഓരോ ദിവസത്തെയും പ്രധാന പരിപാടികൾ

  • മെയ് 20ന് എംജി ശ്രീകുമാർ ഒരുക്കുന്ന മ്യൂസിക്കൽ നൈറ്റ്
  • മെയ് 21ന് ഉറുമി മ്യൂസിക് ബാൻ്റ്
  • മെയ് 22ന് കനൽ ബാൻഡ്
  • മെയ് 23ന് രൂപ രേവതി ഷോ ഇന്ത്യൻ ഫ്യൂഷൻ വിത്ത് വയലിൻ
  • മെയ് 24ന് അപർണ രാജീവ് സംഗീത പരിപാടി, ശേഷം ഗോൾഡൻ വോയിസ് ഫ്യൂഷൻ
  • മെയ് 25ന് നാടകം ശേഷം രാജലക്ഷ്‌മി മ്യൂസിക്കൽ നൈറ്റ്
  • മെയ് 26ന് ഭദ്രാ റജി മ്യൂസിക് ബാൻ്റ്
  • മെയ് 27 ന് ഊരാളി ബാൻഡ്

പൂർണമായും ശീതീകരിച്ച രീതിയിൽ രാവിലെ 10 മണി മുതൽ രാത്രി 10 വരെയാണ് മേള നഗരിയിൽ പ്രവർത്തിക്കുക. പ്രവേശനം പൂർണമായും സൗജന്യമാണ്.

also read :VIDEO | 'വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ കാണാന്‍ ഇനി വിയ്യൂരില്‍ പോകേണ്ട; തേക്കിന്‍കാട് മൈതാനിയില്‍ എത്തിയാലും മതി'

രണ്ടാം പിണറായി സർക്കാരിന്‍റെ വാർഷികാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന വിപണന മേള വിവിധ ജില്ലകളിൽ ഇതിനകം തന്നെ ആരംഭിച്ച് കഴിഞ്ഞിരുന്നു. ഓരോ ജില്ലകളിലും ഉത്സവ പ്രതീതി ഒരുക്കിയാണ് വിജ്‌ഞാനത്തിനും വിനോദത്തിനും ഒരുപോലെ പ്രാധാന്യം നൽകികൊണ്ടുള്ള എന്‍റെ കേരളം മെഗാ പ്രദർശന വിപണന മേള നടന്നുകൊണ്ടിരിക്കുന്നത്. മന്ത്രിമാരുൾപ്പടെ രാഷ്‌ട്രീയ കലാ കായിക മേഘലയിലെ പ്രമുഖർ ഒരു പോലെ അണിനിരന്ന പരിപാടിയിലേക്ക് നിരവധി സന്ദർശകരാണ് എത്തുന്നത്.

ABOUT THE AUTHOR

...view details