തിരുവനന്തപുരം: എഞ്ചിനിയറിംഗ് വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. കഴക്കൂട്ടം മരിയൻ എഞ്ചിനീയറിംഗ് കോളജിലെ മൂന്നാം വർഷ ആർക്കിടെക് വിദ്യാർഥിനി അഞ്ജന (21) ആണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.
എഞ്ചിനിയറിംഗ് വിദ്യാർഥിനിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി - student commit suicide in Marian engineering college
കഴക്കൂട്ടം മരിയൻ എഞ്ചിനീയറിംഗ് കോളജിലെ മൂന്നാം വർഷ ആർക്കിടെക് വിദ്യാർഥിനി അഞ്ജന (21) ആണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.
![എഞ്ചിനിയറിംഗ് വിദ്യാർഥിനിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി Engineering student found dead in hostel room in Thiruvananthapuram](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10449887-thumbnail-3x2-sdg.jpg)
കോളജിലെ ഹോസ്റ്റൽ മുറിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ ഭക്ഷണം കഴിക്കാൻ എത്താത്തതിനാൽ സഹപാഠി മുറിയിലെത്തി നോക്കിയപ്പോഴാണ് വിവരം അറിഞ്ഞത്. ഉടൻ തന്നെ ഹോസ്റ്റലിലെ വാർഡൻ ഉൾപ്പടെയുള്ളവരെ വിവരം അറിയിക്കുകയായിരുന്നു. ഗുളികകൾ അമിത അളവിൽ കഴിച്ചതാകാം മരണകാരണമെന്നാണ് പൊലീസ് നിഗമനം. മൃതദേഹത്തിന്‍റെ അരികിൽ നിന്നും ആത്മഹത്യാ കുറിപ്പും പൊലീസ് കണ്ടെടുത്തു.
അടൂർ സ്വദേശിനിയാണ് മരിച്ച അഞ്ജന. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലാണ്. കഴക്കൂട്ടം പൊലീസ് കേസെടുത്തു. അഞ്ജനയ്ക്ക് മറ്റ് പ്രശ്‌നങ്ങൾ ഒന്നും ഉള്ളതായി അറിയില്ല എന്ന് ബന്ധുക്കൾ പറഞ്ഞു.