തിരുവനന്തപുരം: കേരള സാമൂഹിക സുരക്ഷ മിഷന്‍ മുഖേന പെന്‍ഷന്‍ ലഭിക്കുന്ന 5357 എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് 1000 രൂപ ഒറ്റത്തവണ പെന്‍ഷന്‍ അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. മുന്‍ വര്‍ഷങ്ങളിലും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ഒറ്റത്തവണയായി 1000 രൂപ സര്‍ക്കാര്‍ പെന്‍ഷന്‍ അനുവദിച്ചിരുന്നു. എന്നാല്‍ ഈ തുക തികച്ചും അപര്യാപ്‌തമാണെന്ന നിലപാടിലാണ് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ കുടുംബാംഗങ്ങള്‍.
Endosulfan Victim's Pension: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് 1000 രൂപ ഒറ്റത്തവണ പെന്‍ഷന്‍ - എന്‍ഡോസള്‍ഫാന്‍ ഒറ്റത്തവണ പെന്‍ഷന്‍ തീരുമാനം
നിലവില്‍ പെന്‍ഷന്‍ ലഭിക്കുന്ന 5357 എന്‍ഡോസള്‍ഫാന്‍ (endosulfan victims) ദുരിതബാധിതര്‍ക്ക് 1000 രൂപ ഒറ്റത്തവണ പെന്‍ഷന്‍ (endosulfan pension) അനുവദിക്കാന്‍ മന്ത്രിസഭായോഗ തീരുമാനം. കെ.പി.എ.സി ലളിതയ്ക്ക് ചികിത്സയ്ക്കാവശ്യമായ മുഴുവന്‍ തുകയും അനുവദിക്കാനും യോഗം തീരുമാനിച്ചു. (kpac lalitha hospitalised)
![Endosulfan Victim's Pension: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് 1000 രൂപ ഒറ്റത്തവണ പെന്‍ഷന്‍ endosulfan victims kasargode endosulfan one time pension endosulfan pension 2021 kpac lalitha hospitalised എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ എന്‍ഡോസള്‍ഫാന്‍ പെന്‍ഷന്‍ എന്‍ഡോസള്‍ഫാന്‍ ഒറ്റത്തവണ പെന്‍ഷന്‍ തീരുമാനം എന്‍ഡോസള്‍ഫാന്‍ ദുരന്തം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-13657624-thumbnail-3x2-endosulfan.jpg)
എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് 1000 രൂപ ഒറ്റത്തവണ പെന്‍ഷന്‍
ALSO READ:കൊച്ചിയിൽ വഴിയോര കച്ചവടത്തിന് ഹൈക്കോടതിയുടെ നിയന്ത്രണം
കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചി ആസ്‌റ്റര്‍ മെഡ്‌സിറ്റി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പ്രമുഖ നടിയും സംഗീത-നാടക അക്കാദമി ചെയര്‍പേഴ്‌സണുമായ കെ.പി.എ.സി ലളിതയ്ക്ക് ചികിത്സയ്ക്കാവശ്യമായ മുഴുവന്‍ തുകയും അനുവദിക്കാനും മന്ത്രിസഭ യോഗം തീരുമാനിച്ചു.