തിരുവനന്തപുരം:ഫെബ്രുവരി 3 മുതൽ ദുബായ്-തിരുവനന്തപുരം റൂട്ടിൽ ഗൾഫ് വിമാനക്കമ്പനിയായ എമിറേറ്റ്‌സിന്‍റെ ഫസ്റ്റ് ക്ലാസ് സർവീസുകൾ. എയർലൈൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഫസ്റ്റ് ക്ലാസിൽ എട്ട് സീറ്റുകളും ബിസിനസ് ക്ലാസിൽ 42 സീറ്റുകളും ഇക്കണോമി ക്ലാസിൽ 185 സീറ്റുകളുമുള്ള ബോയിങ് 777-300ഇആർ വിമാനമാണ് ദുബായ്- തിരുവനന്തപുരം റൂട്ടിൽ വിന്യസിക്കുക.
ദുബായ്-തിരുവനന്തപുരം റൂട്ടിൽ എമിറേറ്റ്‌സിന്‍റെ ഫസ്റ്റ് ക്ലാസ് സർവീസുകൾ - ഗൾഫ് വിമാനക്കമ്പനി എമിറേറ്റ്‌സ്
ഫസ്റ്റ് ക്ലാസിൽ എട്ട് സീറ്റുകളും ബിസിനസ് ക്ലാസിൽ 42 സീറ്റുകളും ഇക്കണോമി ക്ലാസിൽ 185 സീറ്റുകളുമുള്ള ബോയിങ് 777-300ഇആർ വിമാനമാണ് ദുബായ്- തിരുവനന്തപുരം റൂട്ടിൽ വിന്യസിക്കുക.
ദുബായ്-തിരുവനന്തപുരം റൂട്ടിൽ എമിറേറ്റ്‌സിന്‍റെ ഫസ്റ്റ് ക്ലാസ് സർവീസുകൾ
ചൊവ്വ, വ്യാഴം, ഞായർ ദിവസങ്ങളിലാണ് തിരുവനന്തപുരത്ത് നിന്നുള്ള യാത്രക്കാർക്ക് ഫസ്റ്റ് ക്ലാസ് സേവനം ഉണ്ടാകുക. 2006ലാണ് തിരുവനന്തപുരത്തേക്ക് എമിറേറ്റ്സിന്‍റെ വിമാന സർവീസ് ആരംഭിച്ചത്. നിലവിൽ തിരുവനന്തപുരത്ത് നിന്ന് ദുബായിലേക്കും തിരിച്ചും ആഴ്‌ചയിൽ മൂന്ന് വിമാന സർവീസുകൾ വീതമാണ് എമിറേറ്റ്‌സിന് ഉള്ളത്.
Also Read:കൊവിഡ് വ്യാപനം; മഹാത്മാഗാന്ധി സർവകലാശാല പരീക്ഷകൾ മാറ്റിവച്ചു