കേരളം

kerala

ETV Bharat / state

ആഴക്കടൽ മത്സ്യബന്ധന വിവാദം; ധാരണപത്രം റദ്ദാക്കിയ ഉത്തരവിൽ അവ്യക്തത

കെഎസ്ഐഡിസി എംഡി രാജമാണിക്യം വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ. ഇളങ്കോവന് നൽകിയ ഉത്തരവാണ് സര്‍ക്കാര്‍ പുറത്തുവിട്ടത്. ഈ ഉത്തരവിനെയാണ് ധാരാണപത്രം റദ്ദാക്കിയതെന്ന പേരില്‍ സര്‍ക്കാര്‍ അവകാശപ്പെടുന്നത്. ധാരണ പത്രം റദ്ദാക്കിയെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് മുഖ്യമന്ത്രി.

emcc ksidc contract order  ആഴക്കടൽ മത്സ്യബന്ധന വിവാദം  ധാരണപത്രം റദ്ദാക്കിയ ഉത്തരവിൽ അവ്യക്തത  emcc  ksidc contract order
ആഴക്കടൽ മത്സ്യബന്ധന വിവാദം

By

Published : Apr 1, 2021, 11:58 AM IST

തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ ഇഎംസിസിയുമായുള്ള കെഎസ്ഐഡിസി ധാരണപത്രം റദ്ദാക്കി ഉത്തരവിറക്കിയെന്ന സർക്കാർ വാദത്തിൽ അവ്യക്തത തുടരുന്നു. കെഎസ്ഐഡിസി എംഡി രാജമാണിക്യം വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ. ഇളങ്കോവന് നൽകിയ ഉത്തരവാണ് സര്‍ക്കാര്‍ പുറത്തുവിട്ടത്. ഈ ഉത്തരവിനെയാണ് ധാരാണപത്രം റദ്ദാക്കിയതെന്ന പേരില്‍ സര്‍ക്കാര്‍ അവകാശപ്പെടുന്നത്. ധാരണ പത്രം റദ്ദാക്കിയെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് മുഖ്യമന്ത്രി.

അതേസമയം, ധാരണപത്രം റദ്ദാക്കി ഉത്തരവിറക്കിയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വീണ്ടും ആരോപിച്ചു. കൊച്ചിയിൽ നടന്ന അസെൻഡ് നിക്ഷേപക സംഗമത്തിന്‍റെ ഭാഗമായി കഴിഞ്ഞ വർഷം ഫെബ്രുവരി 28നാണ് 5000 കോടി രൂപയുടെ ആഴക്കടൽ മത്സ്യ ബന്ധനവുമായി ബന്ധപ്പെട്ട ധാരണപത്രം ഇഎംസിസിയുമായി കെഎസ്ഐഡിസി ഒപ്പിട്ടത്. സർക്കാരിനെ പ്രതിനിധീകരിച്ചാണ് എംഡി രാജമാണിക്യം കരാർ ഒപ്പിട്ടത്. അതുകൊണ്ട് തന്നെ ധാരണപത്രം റദ്ദാക്കാൻ സർക്കാർ ഉത്തരവ് വേണം. വിവാദമായതോടെ ഒരു മാസം മുമ്പ് ധാരണപത്രം റദ്ദാക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. അതിനിടെ ഫെബ്രുവരി 26ന് കരാർ റദ്ദാക്കിയതായി ഇന്നലെ വ്യവസായ വകുപ്പ് പത്രക്കുറിപ്പ് ഇറക്കിയിരുന്നു.

ABOUT THE AUTHOR

...view details