തിരുവനന്തപുരം:നെയ്യാറ്റിൻകര ആയയിൽ പാപ്പാനെ ആന കുത്തിക്കൊന്നു.ഗൗരി നന്ദൻ എന്ന ആനയാണ് രണ്ടാം പാപ്പാൻ വിഷ്ണുവിനെ കുത്തി കൊന്നത്. ആയയിൽ ക്ഷേത്ര വക ആനയാണ് ആക്രമണം നടത്തിയത്. പ്രകോപിതയായ ആനയെ തളയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
നെയ്യാറ്റിൻകരയിൽ ആന പാപ്പാനെ കുത്തിക്കൊന്നു - തിരുവനന്തപുരം വാർത്ത
ഗൗരി നന്ദൻ എന്ന ആനയാണ് രണ്ടാം പാപ്പാൻ വിഷ്ണുവിനെ കുത്തി കൊന്നത്.
നെയ്യാറ്റിൻകരയിൽ ആന പാപ്പാനെ കുത്തിക്കൊന്നു
നെയ്യാറ്റിൻകരയിൽ ആന പാപ്പാനെ കുത്തിക്കൊന്നു
ക്ഷേത്രത്തിന് സമീപത്തെ സ്വകാര്യ പുരയിടത്താണ് പതിവായി ആനയെ കെട്ടുന്നത്. ഇന്ന് ക്ഷേത്രത്തിലേക്ക് കൊണ്ടുവരുന്നതിന് ഇടയിലായിരുന്നു സംഭവം. പാപ്പാന്‍റെ മൃതദേഹം നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലേക്ക് മാറ്റി. മറ്റൊരു പാപ്പാനെ എത്തിച്ച് തളക്കാനുള്ള ശ്രമം തുടരുന്നു. മാരായമുട്ടം പൊലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്.