കേരളം

kerala

ETV Bharat / state

ഗജ ദിനം ആഘോഷമാക്കി കോട്ടൂർ കാപ്പുക്കാട് ആന പുനരധിവാസ കേന്ദ്രം - kappurkadu-celebrates-gaja-day

വന്യ ജീവി വാരാഘോഷത്തിന്‍റെ  ഭാഗമായിക്കൂടിയാണ് പരിപാടി സംഘടിപ്പിച്ചത്

ഗജ ദിനം ആഘോഷമാക്കി കോട്ടൂർ കാപ്പുക്കാട് ആന പുനരധിവാസ കേന്ദ്രം

By

Published : Oct 4, 2019, 9:58 PM IST

Updated : Oct 4, 2019, 10:44 PM IST

തിരുവനന്തപുരം:ഗജ ദിനവുമായി ബന്ധപ്പെട്ട് കോട്ടൂർ കാപ്പുക്കാട് ആന പുനരധിവാസ കേന്ദ്രത്തിൽ നിരവധി പരിപാടികൾ ഒരുക്കി. ആനകളെ കുറിച്ച് അറിയാനും മനസിലാക്കുവാനുമായി വന വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരവധി പ്രമുഖർ ഇവിടെ എത്തിയിരുന്നു. വന്യ ജീവി വാരാഘോഷത്തിന്‍റെ ഭാഗമായിക്കൂടിയാണ് പരിപാടി സംഘടിപ്പിച്ചത്. വിവിധ സ്കൂളുകളിലെ ഹൈസ്കൂൾ വിദ്യാർഥികൾക്കായി ആനയുമായി ബന്ധപ്പെട്ടുള്ള ക്വിസ് മത്സരവും സംഘടിപ്പിച്ചിരുന്നു.

ഗജ ദിനം ആഘോഷമാക്കി കോട്ടൂർ കാപ്പുക്കാട് ആന പുനരധിവാസ കേന്ദ്രം

വൈൽഡ് ലൈഫ് വാർഡൻ ജെ.ആർ. അനിലിന്‍റെ നേതൃത്വത്തിലാണ് ആഘോഷ പരിപാടികൾ നടന്നത്. ഗവ. ബ്ലൈൻഡ് സ്കൂളിലെ കുട്ടികൾക്ക് ആനയെ സ്പർശിച്ച് പരിജയപ്പെടുന്നതിനായി തടിയിൽ തീർത്ത നാലടി പൊക്കമുള്ള ആന ശിൽപ്പം ഏറെ പ്രശംസ നേടി. വിഭവസമൃദ്ധമായ ആനയൂട്ടും ഒരുക്കിയിരുന്നു. 2 മാസം മുതൽ 81 വയസു വരെ പ്രായമുള്ള 17 ആനകളാണ് കേന്ദ്രത്തിൽ ഉള്ളത്.

Last Updated : Oct 4, 2019, 10:44 PM IST

ABOUT THE AUTHOR

...view details