കല്ലാറിൽ കാട്ടാന ചെരിഞ്ഞു: ജഡത്തിനരികെ നിലയുറപ്പിച്ച് കുട്ടിയാന - elephant found dead
ചെരിഞ്ഞ ആനയുടെ സമീപത്തായി കുട്ടിയാനയും നിലയുറപ്പിച്ചിട്ടുണ്ട്.
![കല്ലാറിൽ കാട്ടാന ചെരിഞ്ഞു: ജഡത്തിനരികെ നിലയുറപ്പിച്ച് കുട്ടിയാന വിതുര കല്ലാറിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി കാട്ടാന ചരിഞ്ഞു elephant found dead in vithura elephant found dead vithura](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10350936-thumbnail-3x2-aanaa.jpg)
തിരുവനന്തപുരം: വിതുര കല്ലാറിൽ കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി. വിഷം ഉള്ളില്‍ ചെന്ന് ചെരിഞ്ഞെന്നാണ് പ്രാഥമിക നിഗമനം. ശനിയാഴ്ച രാവിലെ ടാപ്പിംഗ് തൊഴിലാളിയാണ് കല്ലാറിലെ വനാതിര്‍ത്തിയോട് ചേര്‍ന്ന സ്വകാര്യ പുരയിടത്തില്‍ പിടിയാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ആനയ്ക്ക് പരിക്കേറ്റ പാടുകളൊന്നുമില്ല. ചെരിഞ്ഞ ആനയുടെ സമീപത്തായി കുട്ടിയാനയും നിലയുറപ്പിച്ചിട്ടുണ്ട്. കുട്ടിയാനയെ കോട്ടൂര്‍ ആന പരിപാലന കേന്ദ്രത്തിലേക്ക് മാറ്റാനാണ് വനം വകുപ്പിന്‍റെ തീരുമാനം. ആന ചെരിയാനുള്ള കാരണം വ്യക്തമല്ല. പാലോട് ഫോറസ്റ്റ് റേഞ്ച് അധികൃതർ സംഭവ സ്ഥലത്തെത്തി പോസ്റ്റ്‌മോർട്ട് നടപടികൾ സ്വീകരിച്ചു.