കേരളം

kerala

ETV Bharat / state

'ഷോക്കേറ്റ്' കേരളം ; നിരക്ക് വര്‍ധനയ്‌ക്കൊപ്പം സബ്‌സിഡിയും നിര്‍ത്തി

Electricity Issues In Kerala: വൈദ്യുതി നിരക്ക് വർധനയ്‌ക്കൊപ്പം സബ്‌സിഡിയും നിര്‍ത്തി സര്‍ക്കാര്‍. നടപടി സംസ്ഥാനത്തിന്‍റെ കടമെടുപ്പ് പരിധിയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി. സബ്‌സിഡി നിര്‍ത്തലാക്കിയത് നവംബര്‍ 1 മുതല്‍.

Kerala Govt Removed Subsidy In Electricity Bill  Electricity Subsidy Canceled  വൈദ്യുതി ബില്ലില്‍ ഷോക്കേറ്റ് കേരളം  നിരക്ക് വര്‍ധനയ്‌ക്കൊപ്പം സബ്‌സിഡിയും നിര്‍ത്തി  വൈദ്യുതി നിരക്ക്  വൈദ്യുതി നിരക്ക് വർധന  സബ്‌സിഡി  നിരക്ക് വര്‍ധനയ്‌ക്കൊപ്പം സബ്‌സിഡി
Kerala Govt Removed Subsidy In Electricity Bill

By ETV Bharat Kerala Team

Published : Nov 3, 2023, 5:30 PM IST

തിരുവനന്തപുരം :വൈദ്യുതി നിരക്ക് വർധനയ്ക്ക്‌ പിന്നാലെ സര്‍ക്കാര്‍ സബ്‌സിഡിയും അവസാനിച്ചു. മാസം 120 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്കുള്ള സബ്‌സിഡിയാണ് നിര്‍ത്തലാക്കിയത്. നവംബര്‍ 1 മുതല്‍ സബ്‌സിഡി നിര്‍ത്തലാക്കിയെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു (Electricity Issues In Kerala).

വൈദ്യുതി ചാര്‍ജ് കൂട്ടിയില്ലെങ്കില്‍ സംസ്ഥാനത്തിന്‍റെ കടമെടുപ്പ് പരിധിയെ വരെ ബാധിക്കുന്ന പ്രശ്‌നമായി വൈദ്യുതി പ്രതിസന്ധി മാറുമെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാരിന്‍റെ പുതിയ വിജ്ഞാപനം. പ്രതിമാസം 120 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആദ്യ 40 യൂണിറ്റിന് 35 പൈസയും 41 മുതല്‍ 120 വരെ യൂണിറ്റിന് 50 പൈസയുമായിരുന്നു സബ്‌സിഡി. ഫിക്‌സഡ് ചാർജിലും പ്രതിമാസം 20 രൂപ സബ്‌സിഡി നൽകിയിരുന്നു (Electricity Subsidy Canceled).

ഈ ഉപയോക്താക്കളുടെ ബില്ലില്‍ സര്‍ക്കാര്‍ സബ്‌സിഡി പ്രത്യേകം സൂചിപ്പിച്ചാണ് നിരക്ക് ഇളവ് നല്‍കിയിരുന്നത്. ഇത് പിന്‍വലിച്ചുകൊണ്ട് ഉത്തരവിറങ്ങിയതോടെ റെഗുലേറ്ററി കമ്മിഷന്‍ നിശ്ചയിച്ച അതേ നിരക്ക് നല്‍കേണ്ടി വരും. കേന്ദ്ര വൈദ്യുതി നിയമം അനുസരിച്ചാണ് റെഗുലേറ്ററി കമ്മിഷന്‍റെ ഉത്തരവ് ( Kerala Govt Removed Subsidy In Electricity Bill).

വൈദ്യുതി ബില്ലിനെതിരെ വന്‍ പ്രതിഷേധം:സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വർധനക്കെതിരെ വന്‍ പ്രതിഷേധമുയരുകയാണ്. ഡിസിസികളുടെ നേതൃത്വത്തില്‍ ജില്ലാതലത്തിലും ഈ മാസം 6ന് രണ്ട് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തില്‍ നിയോജക മണ്ഡലം തലത്തിലും വൈദ്യുതി ഓഫിസുകളിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും.

വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് :വൈദ്യുതി നിരക്ക് വര്‍ധനവിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഇന്നലെ (നവംബര്‍ 2) രംഗത്തെത്തിയിരുന്നു. നിരക്ക് വര്‍ധനവിലൂടെ സര്‍ക്കാര്‍ ജനങ്ങളുടെ പൊതുബോധത്തെ വെല്ലുവിളിക്കുകയാണെന്ന് വിഡി സതീശന്‍ കുറ്റപ്പെടുത്തി. അഴിമതി ലക്ഷ്യമിട്ടുള്ള സര്‍ക്കാറിന്‍റെ കെടുകാര്യസ്ഥതയുടെ ഭാരമാണിതെന്നും അത് ജനങ്ങളുടെ തലയില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കോടികള്‍ ചെലവഴിച്ച് കേരളീയം പരിപാടി സംഘടിപ്പിക്കുന്നതിനിടെയാണ് ജനങ്ങളെ ചൂഷണം ചെയ്യുന്നതെന്നും വിഡി സതീശന്‍ കുറ്റപ്പെടുത്തി. കെഎസ്‌ഇബിയെ സര്‍ക്കാര്‍ അഴിമതി കേന്ദ്രമാക്കിയെന്നും അതിലൂടെ വൈദ്യുത ബോര്‍ഡിനുണ്ടായ നഷ്‌ടം പൊതുജനങ്ങളില്‍ നിന്നും ഈടാക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

also read:വൈദ്യുതി നിരക്ക് വര്‍ധന; യൂണിറ്റിന് 30 പൈസ കൂടി; 40 യൂണിറ്റ് വരെ വര്‍ധനയില്ല

ഇന്നലെയാണ് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചതായി റെഗുലേറ്ററി കമ്മിഷന്‍ ഉത്തരവിറക്കിയത്. യൂണിറ്റിന് 30 പൈസയാണ് പ്രതിമാസ വര്‍ധനവ്. മാസംതോറും 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഉപഭോക്താക്കളെ നിരക്ക് വര്‍ധനയില്‍ നിന്നും ഒഴിവാക്കിയുമാണ് കമ്മിഷന്‍ ഉത്തരവിറക്കിയത്.

ABOUT THE AUTHOR

...view details