തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി വിതരണത്തിനുള്ള പുതിയ താരിഫ് നയത്തിന്‍റെ കരട് സംസ്ഥാന വൈദ്യുത റെഗുലേറ്ററി കമ്മിഷന്‍ പുറത്തിറക്കി. കേന്ദ്ര സര്‍ക്കാറിന്‍റെ പുതിയ വൈദ്യുതി നിയമ ഭേദഗതി ബില്ലിനെ അനുകൂലിക്കുന്ന തരത്തിലാണ് പുതിയ താരിഫ് കരട്. സംസ്ഥാന വൈദ്യുതി ബോര്‍ഡിനു പുറമേ, സ്വകാര്യ കമ്പനികള്‍ക്ക് വൈദ്യുതി വിതരണത്തിന് അനുമുതി നല്‍കുന്നതാണ് കേന്ദ്ര വൈദ്യുതി നിയമഭേദഗതി ബില്ലിലെ പ്രധാന വ്യവസ്ഥ.
Also Read: കേന്ദ്ര വൈദ്യുതി നിയമ ഭേദഗതിക്കെതിരെ ഏകകണ്‌ഠമായി കേരള നിയമസഭ
കെഎസ്ഇബിക്കും സ്വകാര്യ വിതരണ കമ്പനികള്‍ക്കും വ്യത്യസ്ത നിരക്ക് ഈടാക്കാമെന്ന് നയത്തില്‍ പറയുന്നുണ്ട്. പുതിയ നയം അനുസരിച്ച് അധികമുള്ള വൈദ്യുതി പവര്‍ എക്‌സ്‌ചേഞ്ച് റേറ്റില്‍ വ്യാവസായിക,വന്‍കിട ഉപഭോക്താക്കള്‍ക്കും നല്‍കണം. ഉയര്‍ന്ന നിരക്കില്‍ വന്‍കിട ഉപഭോക്താക്കള്‍ക്ക് വൈദ്യുതി നല്‍കുന്നതിലെ ലാഭമാണ്, ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് കെഎസ്ഈബി സബ്‌സിഡിയായി നല്‍കുന്നത്.