സംസ്ഥാനത്ത് ഗാര്‍ഹിക - വ്യാവസായിക വൈദ്യുത നിരക്ക് കൂട്ടി
അനാഥാലയങ്ങള്‍, വൃദ്ധസദനങ്ങള്‍, അംഗന്‍വാടികള്‍ എന്നിവയ്ക്ക് നിരക്ക് വര്‍ധനയില്ല. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ ക്യാന്‍സര്‍ രോഗികള്‍ക്കും, അംഗവൈകല്യമുള്ളവര്‍ക്കും എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കും ഇളവ് തുടരും
സംസ്ഥാനത്ത് ഗാര്‍ഹിക-വ്യാവസായിക വൈദ്യുത നിരക്ക് വധിപ്പിച്ചു
By
Published : Jun 25, 2022, 5:17 PM IST
|
Updated : Jun 25, 2022, 6:29 PM IST
തിരുവനന്തപുരം : സംസ്ഥാനത്ത് ഗാര്‍ഹിക-വ്യാവസായിക വൈദ്യുത നിരക്ക് വധിപ്പിച്ച് റെഗുലേറ്ററി കമ്മിഷന്‍. 40 മുതല്‍ 50 യൂണിറ്റ് വരെ പ്രതിമാസ വൈദ്യുതി ഉപഭോഗത്തിന് നിരക്ക് വര്‍ധനയില്ല. 51 മുതല്‍ 100 വരെ ഉപയോഗിക്കുന്നവര്‍ക്ക് യൂണിറ്റിന് 25 പൈസയും, 101 മുതല്‍ 150 വരെ ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്ക് 20 പൈസയും, 151 മുതല്‍ 200 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്കും 201 മുതല്‍ 250 വരെ ഉപയോഗിക്കുന്നവര്‍ക്കും 40 പൈസയുടെ വര്‍ധനവുമാണ് വരുത്തിയിരിക്കുന്നത്.
300 വരെ യൂണിറ്റ് ഉപയോഗിക്കുന്നവര്‍ക്ക് 6.20 രൂപ ആയിരിക്കും മുഴുവന്‍ യൂണിറ്റിനും ഈടാക്കുക. 40 പൈസയാണ് ഈ വിഭാഗത്തിന് വരുത്തിയിരിക്കുന്ന വര്‍ധന. 350 വരെ യൂണിറ്റ് ഉപയോഗിക്കുന്നവര്‍ക്ക് 7 രൂപയാണ് പുതിയ നിരക്ക്.
നിലവില്‍ ഇത് 6.60 രൂപയായിരുന്നു. 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് 7.35 രൂപയാണ് പുതുക്കിയ നിരക്ക്. നിലവില്‍ ഇത് 6.90 രൂപയായിരുന്നു. 500 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് 7.60 രൂപയാണ് നിരക്ക്. യൂണിറ്റിന് 50 പൈസയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.
500ന് മുകളില്‍ യൂണിറ്റ് ഉപയോഗിക്കുന്നവര്‍ക്ക് 8.50 രൂപയാണ് നിരക്ക്. 60 പൈസയാണ് ഈ വിഭാഗത്തിന്‍റെ വര്‍ധന. അനാഥാലയങ്ങള്‍, വൃദ്ധസദനങ്ങള്‍, അംഗന്‍വാടികള്‍ എന്നിവയ്ക്ക് നിരക്ക് വര്‍ധനയില്ല. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ ക്യാന്‍സര്‍ രോഗികള്‍ക്കും, അംഗവൈകല്യമുള്ളവര്‍ക്കും എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കും ഇളവ് തുടരും കാര്‍ഷികാവശ്യത്തിനുള്ള വൈദ്യുതി ഉപഭോഗത്തിനും നിരക്ക് വര്‍ധനയില്ല.