തിരുവനന്തപുരം:എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന് പിന്തുണയുമായി വൈദ്യുതി മന്ത്രി എം.എം മണി രംഗത്ത്. മുസ്ലീങ്ങളുടെ അവകാശം ലീഗിനില്ലെന്നും ലീഗിനെ ഇനിയും വിമര്‍ശിക്കുമെന്നും എം.എം മണി പറഞ്ഞു. ന്യൂനപക്ഷം എന്നു പറഞ്ഞാല്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയല്ല. ലീഗിനെ പറഞ്ഞപ്പോള്‍ അത് മുസ്ലീങ്ങള്‍ക്കെതിരെന്ന് പ്രചാരവേല നടത്തുകയാണ്. തലശേരി, മാറാട് കലാപങ്ങളുണ്ടായപ്പോള്‍ ആണുങ്ങളെപ്പോലെ മുണ്ട് മടക്കി കുത്തി നിന്നത് സിപിഎമ്മാണ്. ഇ.എം.എസ് മലപ്പുറം ജില്ല രൂപീകരിച്ചപ്പോള്‍ പാകിസ്ഥാന്‍ ഉണ്ടാക്കുന്നുവെന്ന് പറഞ്ഞത് ചെന്നിത്തലയുടെയും ഉമ്മന്‍ചാണ്ടിയുടെയും പാര്‍ട്ടിക്കാരനായ കെ.കരുണകരനും കൂട്ടരുമാണെന്നും എം.എം മണി പറഞ്ഞു.
എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന് പിന്തുണയുമായി എം.എം മണി
ന്യൂനപക്ഷം എന്നു പറഞ്ഞാല്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയല്ല. ലീഗിനെ പറഞ്ഞപ്പോള്‍ അത് മുസ്ലീങ്ങള്‍ക്കെതിരെന്ന് പ്രചാരവേല നടത്തുകയാണെന്നും എം.എം മണി പറഞ്ഞു.
എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന് പിന്തുണയുമായി എം.എം മണി
വലിയ പോരാട്ടത്തിനെന്നു പറഞ്ഞ് ഡല്‍ഹിയില്‍ പോയ കുഞ്ഞാലിക്കുട്ടി പെട്ടിയും മടക്കി ഇങ്ങു പോന്നു. സൂക്ഷിച്ചു നടന്നില്ലെങ്കില്‍ അവിടെ അടിമേടിക്കുമെന്ന സ്ഥിതിയാണെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമലയിലേത് കോണ്‍ഗ്രസിന്‍റെ ബഡായിയാണ്. കോടതിക്കു മുന്നിലുള്ള വിഷയം സംബന്ധിച്ച് കോടതി അഭിപ്രായം പറയട്ടെയെന്നും മണി പറഞ്ഞു.
Last Updated : Feb 2, 2021, 7:48 PM IST