കേരളം

kerala

ETV Bharat / state

വൈദ്യുതി നിരക്ക് വര്‍ധന; യൂണിറ്റിന് 30 പൈസ കൂടി; 40 യൂണിറ്റ് വരെ വര്‍ധനയില്ല

Electricity Bill: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു. യൂണിറ്റിന് പ്രതിമാസം 30 പൈസ വര്‍ധിക്കും. വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ ഉത്തരവിറക്കിയത് ഇന്ന്.

Electricity Bill  Electricity Charge Hiked In Kerala  വൈദ്യുതി നിരക്ക് വര്‍ധന  യൂണിറ്റിന് 30 പൈസ കൂടി  40 യൂണിറ്റ് ഉപയോഗിക്കുന്നവര്‍ക്ക് വര്‍ധനയില്ല  40 യൂണിറ്റ് ഉപയോഗിക്കുന്നവര്‍ക്ക് വര്‍ധനയില്ല  Electricity Bill In Kerala
Electricity Charge Hiked In Kerala

By ETV Bharat Kerala Team

Published : Nov 2, 2023, 6:24 PM IST

Updated : Nov 2, 2023, 7:23 PM IST

തിരുവനന്തപുരം:സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ച് വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ ഉത്തരവിറക്കി. യൂണിറ്റിന് പരമാവധി 30 പൈസ പ്രതിമാസ വര്‍ധനവുണ്ടാക്കുന്ന തരത്തിലുള്ള വര്‍ധനയ്ക്കാണ് റെഗുലേറ്ററി കമ്മിഷന്‍ കെഎസ്ഇബിക്ക് അനുമതി നല്‍കിയത്. പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഉപഭോക്താക്കളെ നിരക്ക് വര്‍ധനയില്‍ നിന്ന് ഒഴിവാക്കി (Electricity Charge Hiked In Kerala).

50 യൂണിറ്റ് വരെ പ്രതിമാസം ഉപയോഗിക്കുന്നവര്‍ക്ക് 40 പൈസയാണ് പുതിയ നിരക്ക്. 250 യൂണിറ്റി വരെ ടെലിസ്‌കോപ്പിക് അഥവാ ഓരോ സ്ലാബിനും വെവ്വേറെ നിരക്കും 250 യൂണിറ്റിന് മുകളില്‍ നോണ്‍ ടെലി സ്‌കോപ്പിക് അഥവാ എല്ലാ യൂണിറ്റിനും ഒരേ നിരക്കുമാണ്.

0-250 വരെയുള്ള സിംഗിൾ ഫേസ് ഉപഭോക്താക്കൾക്ക് റഗുലേറ്ററി കമ്മിഷന്‍ ഇന്ന് വരുത്തിയ വര്‍ധന ഇങ്ങനെ:

0-40 വര്‍ധനയില്ല വര്‍ധനയില്ല

പ്രതിമാസ ഉപയോഗം

(യൂണിറ്റ്)

പുതുക്കിയ നിരക്ക്

(പൈസ)

നിലവിലെ നിരക്ക്

(പൈസ)

0-50 40 35 51-100 65 55 101-150 85 70 151-200 120 100 201-250 130 110

250 യൂണിറ്റിന് മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് മുഴുവന്‍ യൂണിറ്റിനും ഒരേ നിരക്കുകളാണ് (നോണ്‍ ടെലിസ്‌കോപ്പിക്). അതിങ്ങനെ:

പ്രതിമാസ ഉപയോഗം പുതുക്കിയ നിരക്ക് നിലവിലെ നിരക്ക്
0-300 150 130
0-350 175 150
0-400 200 175
0-500 230 200
Last Updated : Nov 2, 2023, 7:23 PM IST

ABOUT THE AUTHOR

...view details