തിരുവനന്തപുരം : സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ (Kerala Gov Planning to increaseelectricity rate). അടുത്തമാസം ഒന്നിന് നിലവില്‍ വരുന്ന തരത്തില്‍ വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം (Electricity Price Hike). കമ്മിഷന്‍ ആവശ്യപ്പെട്ട വിശദാംശങ്ങള്‍ വൈദ്യുതി ബോര്‍ഡ് 11,12 എന്നീ തീയതികളില്‍ സമര്‍പ്പിക്കും (Hikes In Electricity Rates). തുടര്‍ന്നായിരിക്കും വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ (Regulatory Commission) നിരക്കുകള്‍ പ്രഖ്യാപിക്കുക.
നാലുവര്‍ഷത്തേക്കായി യൂണിറ്റിന് ശരാശരി 41 പൈസയുടെ താരിഫ് വര്‍ധനയ്ക്കാണ് വൈദ്യുതി ബോര്‍ഡ് അപേക്ഷ നല്‍കിയിരുന്നത്. കഴിഞ്ഞ മെയ് 23ന് റഗുലേറ്ററി കമ്മിഷന്‍ ഇക്കാര്യത്തില്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കിയിരുന്നു. ജൂണില്‍ പുതിയ ഉത്തരവ് ഇറക്കാന്‍ ഇരിക്കുന്നതിനെടായാണ് വിഷയത്തില്‍ ഹൈക്കോടതി ഇടപെടലുണ്ടായത്.
വിഷയത്തില്‍ ഹൈക്കോടതി ഏര്‍പ്പെടുത്തിയിരുന്ന സ്റ്റേ കഴിഞ്ഞ ദിവസം നീക്കിയിരുന്നു. ഇതോടെയാണ് നിരക്ക് വര്‍ധനയ്‌ക്ക് കളമൊരുങ്ങുന്നത്. കെഎസ്ഇബി ജീവനക്കാരുടെ പെന്‍ഷന്‍ ബാധ്യത ഉപയോക്തക്കളില്‍ നിന്ന് ഈടാക്കരുത് എന്ന കര്‍ശന വ്യവസ്ഥ കോടതി നേരത്തെ നല്‍കിയിട്ടുണ്ട്.
ഇത് കാരണം യൂണിറ്റിന് 17 പൈസ വരെ കുറഞ്ഞേക്കാം. പക്ഷേ ആവശ്യമുള്ള അധിക വൈദ്യുതി കേരളം പുറത്തുനിന്ന് വാങ്ങിയതിന്‍റെ ബാധ്യതകൂടി തീര്‍ക്കാന്‍ തീരുമാനിക്കുകയാണങ്കില്‍ ആ മെച്ചവും ബില്ലില്‍ ഉണ്ടാകില്ല. റദ്ദാക്കിയ ദീര്‍ഘകാല വൈദ്യുതി കരാറുകള്‍ പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച് ചീഫ് സെക്രട്ടറി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അടുത്ത മന്ത്രിസഭായോഗത്തില്‍ തീരുമാനമെടുത്തേക്കും.