കേരളം

kerala

ETV Bharat / state

വൈദ്യുത ഓഫീസ് ജീവനക്കാരി തൂങ്ങി മരിച്ച നിലയിൽ - nagarur news

നഗരൂർ ഇലക്‌ട്രിക്കൽ സെക്ഷൻ ഓഫീസിലെ ജീവനക്കാരിയായിരുന്ന സ്വപ്‌നയെ കുളിമുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.

വൈദ്യുത ഓഫീസ് ജീവനക്കാരി തൂങ്ങി മരിച്ച നിലയിൽ

By

Published : Nov 10, 2019, 10:52 PM IST

തിരുവനന്തപുരം: വൈദ്യുത ഓഫീസ് ജീവനക്കാരിയെ വീട്ടിലെ കുളിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നഗരൂർ നെടുമ്പറമ്പ് കാഞ്ഞിരംവിള സമന്വയിൽ സ്വപ്‌ന(37) യാണ് മരിച്ചത്. നഗരൂർ ഇലക്‌ട്രിക്കൽ സെക്ഷൻ ഓഫീസിലെ കാഷ്യർ ആയിരുന്നു. ആറ് വർഷങ്ങൾക്കു മുമ്പ് സ്വപ്‌നയുടെ ഭർത്താവ് സബ് എഞ്ചിനീയർ ഷിബു മടവൂരിൽ തൂങ്ങിമരിച്ചിരുന്നു. പിന്നീട് അശ്രിത നിയമനത്തിലാണ് സ്വപ്‌നക്ക് ജോലി കിട്ടിയത്. ഭർത്താവിന്‍റെ വേർപാട് സ്വപ്‌നയെ മാനസികമായി തളർത്തിയതാണ് ആത്മഹത്യക്ക് കാരണമെന്നാണ് പൊലീസിന്‍റെ നിഗമനം. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.

ABOUT THE AUTHOR

...view details