കേരളം

kerala

ETV Bharat / state

കാട്ടാക്കടയില്‍ ഇതരസംസ്ഥാന തൊഴിലാളി ഷോക്കേറ്റ് മരിച്ചു

തെങ്കാശി ശങ്കരൻകോവിൽ സ്വദേശി അൽഫോൻസ് രാജ പാണ്ഡ്യൻ (27) ആണ് മരിച്ചത്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി

ഷോക്കേറ്റ് മരിച്ചു വാര്‍ത്ത  ഷോക്കേറ്റു വാര്‍ത്ത  electric shock to death news  electric shocked news
ഷോക്കേറ്റു

By

Published : Nov 3, 2020, 2:32 AM IST

Updated : Nov 3, 2020, 6:06 AM IST

തിരുവനന്തപുരം:കാട്ടാക്കടയിൽ ഇലക്ട്രിക് ഹീറ്ററിൽ നിന്ന് വൈദ്യുതാഘാതമേറ്റ് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. തെങ്കാശി ശങ്കരൻകോവിൽ സ്വദേശി അൽഫോൻസ് രാജ പാണ്ഡ്യൻ (27) ആണ് മരിച്ചത്. ബാലരാമപുരത്തെ കടയിലെ ജീവനക്കാരനായിരുന്നു. കഴിഞ്ഞ ഒരു വർഷക്കാലമായി ഇയാൾ കാട്ടാക്കട എസ്എൻ നഗറിലായിരുന്നു താമസം. ജോലി കഴിഞ്ഞ് വീട്ടിലെത്തി കുളിക്കാൻ വെള്ളം ചൂടാക്കുന്നതിനിടയിലാണ് ഷോക്കേറ്റതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. അൽഫോൻസിന്‍റെ നിലവിളികേട്ട് സമീപവാസികൾ ഓടിയെത്തിയെങ്കിലും വീടിനകത്ത് പ്രവേശിക്കാൻ കഴിഞ്ഞില്ല. വീട് അകത്ത്നിന്നും പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് കെട്ടിട ഉടമയെ വിളിച്ചുവരുത്തി വാതിൽ ചവിട്ടി തുറന്ന് അകത്ത് പ്രവേശിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കാട്ടാക്കട പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ബാലരാമപുരത്തെ കടയിലെ ജീവനക്കാരന്‍ തെങ്കാശി ശങ്കരൻകോവിൽ സ്വദേശി അൽഫോൻസ് രാജ പാണ്ഡ്യൻ (27) ആണ് മരിച്ചത്.
Last Updated : Nov 3, 2020, 6:06 AM IST

ABOUT THE AUTHOR

...view details