തിരുവനന്തപുരം: തെരഞ്ഞെടുപ്പ് സർവേകൾ യാഥാർഥ്യമാകണമെന്നില്ലെന്ന് കെ മുരളീധരൻ എം.പി. സർവേ കണ്ട് ആരും സന്തോഷിക്കേണ്ടെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. ഫെബ്രുവരി 16 വരെയുള്ളതാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. അതിന് ശേഷമാണ് പ്രതിപക്ഷ നേതാവ് ആഴക്കടൽ മത്സ്യബന്ധനവുമായി ബസപ്പെട്ട ആരോപണം ഉന്നയിച്ചതെന്ന് മുരളീധരന്‍ വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് സർവേകൾ യാഥാർഥ്യമാകണമെന്നില്ലെന്ന് കെ മുരളീധരൻ
തെരഞ്ഞെടുപ്പില്‍ നൂറിൽ കുറയാതെ സീറ്റ് യുഡിഎഫ് നേടുമെന്ന് കെ മുരളീധരൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
തെരഞ്ഞെടുപ്പ് സർവേകൾ യാഥാർഥ്യമാകണമെന്നില്ലെന്ന് കെ മുരളീധരൻ
എല്‍ഡിഎഫിന് മത്സ്യത്തൊഴിലാളികള്‍ വോട്ട് ചെയ്യില്ലെന്നും അദ്ദേഹം ഉറപ്പിച്ച് പറഞ്ഞു. മിക്കവാറും 2001ന്‍റെ ആവര്‍ത്തനമായിരിക്കും ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുപ്പെന്ന് മുരളീധരന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. നൂറിൽ കുറയാതെ സീറ്റ് യുഡിഎഫ് നേടുമെന്നും കെ.മുരളീധരൻ കൂട്ടിച്ചേര്‍ത്തു.