കേരളം

kerala

ETV Bharat / state

തെരഞ്ഞെടുപ്പ് പോളിങ്; കോഴിക്കോട് മുന്നിൽ, കുറവ് പോളിങ് പത്തനംതിട്ടയിൽ - കുറവ് പോളിങ് പത്തനംതിട്ടയിൽ

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് 82.20 ശതമാനമായിരുന്നെങ്കില്‍ ഇത്തവണ അത് 78.42 ലേക്ക് താഴ്ന്നിട്ടുണ്ട്. 2016ല്‍ ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയ പത്തനംതിട്ട ഇത്തവണയും ഏറ്റവും പിന്നിലാണ്.

തെരഞ്ഞെടുപ്പ് പോളിങ്  Election polling  Less polling in Pathanamthitta  കുറവ് പോളിങ് പത്തനംതിട്ടയിൽ  തെരഞ്ഞെടുപ്പ് പോളിങ്
തെരഞ്ഞെടുപ്പ് പോളിങ്

By

Published : Apr 8, 2021, 1:01 PM IST

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ അന്തിമ കണക്കുകള്‍ ഇനിയും പുറത്തു വന്നിട്ടില്ലെങ്കിലും 2016ലേതിനു സമാനമായി കോഴിക്കോട് ജില്ല തന്നെയാണ് വോട്ടെടുപ്പില്‍ മുന്നില്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് 82.20 ശതമാനമായിരുന്നെങ്കില്‍ ഇത്തവണ അത് 78.42 ലേക്ക് താഴ്ന്നിട്ടുണ്ട്. 2016ല്‍ ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയ പത്തനംതിട്ട ഇത്തവണയും ഏറ്റവും പിന്നിലാണ്.

2021 ജില്ല തിരിച്ചുള്ള പോളിങ് ശതമാനം : (2016ലെ കണക്കുകൾ ബ്രാക്കറ്റിൽ)

കാസർകോട്-74.96 (78.76)

കണ്ണൂര്‍-77.78 (80.69)

കോഴിക്കോട്-78.42 (82.20)

വയനാട്-74.98 (78.48)

മലപ്പുറം-74.26 (76.05)

പാലക്കാട്-76.23 (78.42)

തൃശൂര്‍-73.74 (77.99)

എറണാകുളം-74.17 (80.03)

ഇടുക്കി-70.38 (73.82)

കോട്ടയം-72.16 (77.16)

ആലപ്പുഴ-74.74 (79.58)

പത്തനംതിട്ട-67.18 (71.55)

കൊല്ലം-73.16 (75.23)

തിരുവനന്തപുരം-70.02 (72.69)

ABOUT THE AUTHOR

...view details