തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പണം ഇന്ന് മുതൽ. രാവിലെ 11നും വൈകിട്ട് മൂന്നിനും ഇടയിൽ പത്രിക സമർപ്പിക്കാം. കൊവിഡിൻ്റെ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണളോടെയാണ് പത്രിക സമർപ്പണം. സ്ഥാനാർഥി ഉൾപ്പടെ മൂന്ന് പേർക്ക് മാത്രമാണ് പ്രവേശനം. ഒരു സമയം ഒരു സ്ഥാനാർഥിയെ മാത്രമെ പത്രിക സ്വീകരിക്കുന ഹാളിലേക്ക് പ്രവേശിപ്പിക്കു.
തദ്ദേശ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പണം ഇന്ന് മുതൽ - വാഹനവ്യൂഹം
സ്ഥാനാർഥി ഉൾപ്പടെ മൂന്ന് പേർക്ക് മാത്രമാണ് പ്രവേശനം. ഒരു സമയം ഒരു സ്ഥാനാർഥിയെ മാത്രമെ പത്രിക സ്വീകരിക്കുന ഹാളിലേക്ക് പ്രവേശിപ്പിക്കൂ
![തദ്ദേശ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പണം ഇന്ന് മുതൽ nomination election തദ്ദേശ തെരഞ്ഞെടുപ്പ് പത്രിക സമർപണം സ്ഥാനാർഥി ആൾക്കൂട്ട ജാഥ വാഹനവ്യൂഹം നാമനിർദേശ പത്രിക](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9518451-750-9518451-1605148412216.jpg)
തദ്ദേശ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപണം ഇന്ന് മുതൽ
സ്ഥാനാർഥിക്ക് ഒരു വാഹനം മത്രമേ അനുവദിക്കു. ആൾക്കൂട്ട ജാഥയോ വാഹനവ്യൂഹമോ അനുവദിക്കില്ല. കണ്ടെയ്ൻമെൻ്റ് സോണിൽ നിന്നുള്ളവരും ക്വാറൻ്റൈനിൽ കഴിയുന്നവരും അക്കാര്യം മുൻകൂട്ടി വരണാധികാരിയെ അറിയിക്കണം. സ്ഥാനാർഥി കൊവിഡ് പോസീറ്റിവോ നിരീക്ഷണത്തിലോ ഉള്ളയാളാണെങ്കിൽ നിർദേശകന് പത്രിക സമർപ്പിക്കാം. 19 വരെയാണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം.