തിരുവനന്തപുരം: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന സ്ഥലങ്ങളിലെ കൊവിഡ് ബാധിതർക്കും നിരീക്ഷണത്തിലുള്ളവർക്കുമുള്ള സ്പെഷ്യൽ പോസ്റ്റൽ ബാലറ്റ് വിതരണം നാളെ ആരംഭിക്കും. തെരഞ്ഞെടുപ്പിന് 10 ദിവസം മുമ്പ് മുതൽ തലേ ദിവസം വൈകുന്നേരം 3 മണിവരെ കൊവിഡ് പോസിറ്റീവ് ആയവർക്കും നിരീക്ഷണത്തിലുള്ളവർക്കുമാണ് സ്പെഷ്യൽ തപാൽ വോട്ട് അനുവദിക്കുക. അതിനുശേഷം പോസിറ്റീവ് ആകുന്നവർക്ക് അന്നേ ദിവസം നിശ്ചിതസമയത്തിനു ശേഷം മാനദണ്ഡം പാലിച്ച് പോളിംഗ് സ്റ്റേഷനിൽ നേരിട്ടെത്തി വോട്ട് ചെയ്യാമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷണർ വി ഭാസ്കരൻ പറഞ്ഞു.
കൊവിഡ് ബാധിതർക്കുളള സ്പെഷ്യൽ പോസ്റ്റൽ ബാലറ്റ് വിതരണം ചൊവ്വാഴ്ച ആരംഭിക്കും - തിരുവനന്തപുരം
തെരഞ്ഞെടുപ്പിന് 10 ദിവസം മുമ്പ് മുതൽ തലേ ദിവസം വൈകുന്നേരം 3 മണിവരെ കൊവിഡ് പോസിറ്റീവ് ആയവർക്കും നിരീക്ഷണത്തിലുള്ളവർക്കുമാണ് സ്പെഷ്യൽ തപാൽ വോട്ട് അനുവദിക്കുക.
കൊവിഡ് ബാധിതർക്കുളള സ്പെഷ്യൽ പോസ്റ്റൽ ബാലറ്റ് വിതരണം നാളെ ആരംഭിക്കും
ഇത്തരത്തിൽ സ്പെഷ്യൽ വോട്ട് ചെയ്ത ശേഷം ബാലറ്റ് തപാൽമാർഗം അയക്കുന്നവരിൽ നിന്ന് തപാൽ ചാർജ് ഈടാക്കുകയില്ലെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ പറഞ്ഞു. ഇത്തരത്തിൽ വോട്ട് ചെയ്യുന്നവർക്കായി തയ്യാറാക്കിയ സ്പെഷ്യൽ വോട്ടർപട്ടികയിൽ ആദ്യദിവസം 24621 വോട്ടർമാർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മിഷണർ പറഞ്ഞു.
Last Updated : Nov 30, 2020, 10:10 PM IST