കേരളം

kerala

ETV Bharat / state

മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറ ഫെബ്രുവരി 12ന് കേരളത്തിലെത്തും - Election Commissioner Sunil Arora will arrive in Kerala on February 12

കമ്മിഷണര്‍മാരായ സുശീല്‍ ചന്ദ്ര, രാജീവ് കുമാര്‍ എന്നിവരും ഒപ്പമുണ്ടാകും.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍  സുനില്‍ അറോറ  മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറ ഫെബ്രുവരി 12ന് കേരളത്തിലെത്തും  Election Commissioner Sunil Arora  Sunil Arora  Election Commissioner Sunil Arora will arrive in Kerala on February 12  Election 2021
മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറ ഫെബ്രുവരി 12ന് കേരളത്തിലെത്തും

By

Published : Feb 4, 2021, 6:39 PM IST

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറ ഫെബ്രുവരി 12ന് കേരളത്തിലെത്തും. കമ്മിഷണര്‍മാരായ സുശീല്‍ ചന്ദ്ര, രാജീവ് കുമാര്‍ എന്നിവരും ഒപ്പമുണ്ടാവും. ഫെബ്രുവരി 15 വരെ സംഘം സംസ്ഥാനത്തുണ്ടാകും. 12ന് രാത്രി തിരുവനന്തപുരത്തെത്തുന്ന സംഘം 13ന് രാവിലെ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ടിക്കാറാം മീണ, ഡിജിപി ലോക്‌നാഥ് ബെഹ്‌റ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. 11 മണിക്ക് രാഷ്ട്രീയ കക്ഷി പ്രതിനിധികളുമായും വൈകിട്ട് ജില്ലാ കലക്ടര്‍മാരും എസ്.പിമാരുമായി ചര്‍ച്ച നടത്തും. ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി എന്നിവരുമായും സംഘം ആശയവിനിമയം നടത്തും.

ABOUT THE AUTHOR

...view details