തിരുവനന്തപുരം:തദ്ദേശ തെരഞ്ഞെടുപ്പിൽ ഏഴ് മണിക്ക് മുൻപ് മന്ത്രി എ.സി മൊയ്തീൻ വോട്ടു രേഖപ്പെടുത്തിയ സംഭവത്തിൽ പരാതി ലഭിച്ചിട്ടുണ്ടെന്നും ഇക്കാര്യം അന്വേഷിക്കുമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണർ വി.ഭാസ്കരൻ അറിയിച്ചു.
മന്ത്രി എ.സി മൊയ്തീന്‍റെ വിവാദ വോട്ട്; അന്വേഷണം നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ - anil akkara mla against moideen news
മന്ത്രി രാവിലെ 6.55ന് വോട്ട് ചെയ്‌ത സംഭവത്തിൽ പരാതി ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം നടത്തുമെന്നും തെരഞ്ഞെടുപ്പ് കമ്മിഷണർ വി.ഭാസ്കരൻ അറിയിച്ചു
മന്ത്രി എ.സി മൊയ്തീന്‍റെ വിവാദ വോട്ട്
തൃശൂർ തെക്കുംകര പനങ്ങാട്ടുകരയിലെ പോളിങ് ബൂത്തിലാണ് മന്ത്രി രാവിലെ 6.55ന് വോട്ട് ചെയ്തത്. ഈ സമയത്ത് ബൂത്തിൽ ഉണ്ടായിരുന്ന പോളിങ് ഏജന്‍റുമാരോ മറ്റാരെങ്കിലുമോ എതിർപ്പ് അറിയിച്ചിരുന്നില്ല. എന്നാൽ, മന്ത്രി ബൂത്ത് വിട്ടുപോയ ശേഷം വടക്കാഞ്ചേരി എംഎൽഎ അനിൽ അക്കര സംഭവത്തിൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.