തിരുവനന്തപുരം: ജില്ലയിലെ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൽ ഏറ്റവും മുതിർന്ന അംഗം യുഡിഎഫിലെ ശശിധരൻ നായർക്ക് വരണാധികാരിയായ ജില്ലാ കലക്ടർ നവജ്യോത് ഖോസ സത്യവാചകം ചൊല്ലിക്കൊടുത്തു.
തദ്ദേശ സ്ഥാപനങ്ങളിലെ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്‌തു - തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്‌തു
ജില്ല പഞ്ചായത്തിൽ ഏറ്റവും മുതിർന്ന അംഗം യുഡിഎഫിലെ ശശിധരൻ നായർക്ക് വരണാധികാരിയായ ജില്ലാ കലക്ടർ നവജ്യോത് ഖോസ സത്യവാചകം ചൊല്ലിക്കൊടുത്തു

ശശിധരൻ നായർ തുടർന്ന് മറ്റ് അംഗങ്ങൾക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. ജില്ല പഞ്ചായത്തിലെ ഇഎംഎസ് ഹാളിലായിരുന്നു ചടങ്ങുകൾ. കൊവിഡ് സാഹചര്യത്തിൽ സത്യപ്രതിജ്ഞ ചടങ്ങ് കാണുന്നതിന് പുറത്തു നിന്നുള്ളവർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ജില്ലയിലെ പ്രമുഖ നേതാക്കളും ചടങ്ങിന് സാക്ഷികളാകാൻ എത്തിയിരുന്നു. ഇടതു മുന്നണിക്കാണ് ജില്ലാ പഞ്ചായത്ത് ഭരണം. തുടർന്ന് ആദ്യ കൗൺസിലും ചേർന്നു.
ജില്ല ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലും പുതിയ അംഗങ്ങളും സത്യവാചകം ചൊല്ലി അധികാരമേറ്റു. ജില്ലയിലെ നെയ്യാറ്റിൻകര, ആറ്റിങ്ങൽ, നെടുമങ്ങാട്, വർക്കല മുനിസിപ്പാലിറ്റികളിലും പുതിയ അംഗങ്ങൾ ചുമതലയേറ്റു.