തിരുവനന്തപുരം:ബലാത്സംഗക്കേസില്‍ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്ക് ജാമ്യം അനുവദിച്ച് കോടതി. കേസില്‍ കര്‍ശന ഉപാധികളോടെയാണ് എല്‍ദോസ് കുന്നപ്പിള്ളിക്ക് തിരുവനന്തപുരം ജില്ല കോടതി ജാമ്യം അനുവദിച്ചത്. ശനിയാഴ്ച (22.10.2022) എംഎല്‍എ കോടതിയില്‍ നേരിട്ട് ഹാജരാകണമെന്നും ജില്ല കോടതി നിര്‍ദേശിച്ചു.
എല്‍ദോസ് കുന്നപ്പിള്ളിക്ക് ഉപാധികളോടെ ജാമ്യം; മൊബൈല്‍ ഫോണും പാസ്‌പോര്‍ട്ടും ഹാജരാക്കണമെന്ന് കോടതി - കോടതി
ബലാത്സംഗക്കേസില്‍ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് തിരുവനന്തപുരം ജില്ലാ കോടതി
![എല്‍ദോസ് കുന്നപ്പിള്ളിക്ക് ഉപാധികളോടെ ജാമ്യം; മൊബൈല്‍ ഫോണും പാസ്‌പോര്‍ട്ടും ഹാജരാക്കണമെന്ന് കോടതി Eldose Kunnapillil Anticipatory bail Court approved anticipatory Bail Eldose Kunnapillil MLA Sexual assault case എല്‍ദോസ് കുന്നപ്പിള്ളി എല്‍ദോസ് ഉപാധികളോടെ ജാമ്യം ബലാത്സംഗക്കേസില്‍ പെരുമ്പാവൂര്‍ എംഎല്‍എ തിരുവനന്തപുരം ജില്ലാ കോടതി കോടതി തിരുവനന്തപുരം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-16700897-thumbnail-3x2-dfghjk.jpg)
എല്‍ദോസ് കുന്നപ്പിള്ളിക്ക് ഉപാധികളോടെ ജാമ്യം; മൊബൈല്‍ ഫോണും പാസ്‌പോര്‍ട്ടും ഹാജരാക്കണമെന്ന് കോടതി
എംഎല്‍എയുടെ മൊബൈല്‍ ഫോണും പാസ്‌പോര്‍ട്ടും ഹാജരാക്കണം. കേസില്‍ കഴിഞ്ഞ ശനിയാഴ്‌ച (15.10.2022) മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിച്ചിരുന്നെങ്കിലും കേസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. തന്റെ ഭാഗം കൂടി കേള്‍ക്കണം എന്ന് പരാതിക്കാരി കോടതിയോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഇന്ന് രാവിലെ പരാതിക്കാരിയുടെ അഭിഭാഷകനെ ഹാജരാകാന്‍ കോടതി അനുവദിച്ചിരുന്നു. ഇതുകേട്ട ശേഷം വൈകിട്ട് മൂന്നിന് കോടതി അനുകൂല വിധി പ്രസ്‌താവിക്കുകയായിരുന്നു.