തിരുവനന്തപുരം:പീഡന, മർദന കേസുകളിൽ എൽദോസ് കുന്നപ്പിള്ളിക്ക് അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ സമർപ്പിച്ച ഹർജിയിൽ വിധി ഇന്ന്. തിരുവനന്തപുരം ഏഴാം അഡീ.സെഷൻസ് കോടതിയാണ് വിധി പറയുക. നേരത്തെ ഇതേ കോടതി തന്നെ എൽദോസിന് മുൻകൂർ ജാമ്യം ഉപാധികളോടെ അനുവദിച്ചിരുന്നു.
എൽദോസ് കുന്നപ്പിള്ളിക്ക് അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ സമർപ്പിച്ച ഹർജിയിൽ വിധി ഇന്ന്
മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ സമർപ്പിച്ച ഹർജിയിൽ തിരുവനന്തപുരം ഏഴാം അഡീ.സെഷൻസ് കോടതിയാണ് വിധി പറയുക.
eldhose kunnappilly
ഈ വ്യവസ്ഥയിൽ സംസ്ഥാനം വിട്ട് പോകരുത് എന്ന ഉപാധിയാണ് എൽദോസ് ലംഘിച്ചത്. എന്നാൽ തനിക്ക് നൽകിയ ജാമ്യ വ്യവസ്ഥയിൽ ഇളവ് നൽകണമെന്ന ഹർജിയിലും കോടതി ഇന്ന് വിധി പറയും. സ്ത്രീത്വത്തെ അപമാനിക്കൽ, വ്യാജ രേഖ ചമയ്ക്കൽ, മർദനം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് വഞ്ചിയൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്‌തത്. പീഡന കേസിലെ പരാതികാരിയെ മർദിച്ചു എന്നതാണ് രണ്ടാമത്തെ കേസ്.