തിരുവനന്തപുരം :എൽദോസ് കുന്നപ്പിള്ളില്‍ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന് (ഒക്‌ടോബർ 20). കഴിഞ്ഞ ദിവസം ഹർജിയിൽ കോടതി വാദം പൂർത്തിയാക്കിയിരുന്നു. തനിക്കെതിരെ യുവതി നൽകിയ പീഡന പരാതി നിലനിൽക്കുന്നതല്ലെന്നാണ് കോൺഗ്രസ് നേതാവിൻ്റെ വാദം. എന്നാൽ, പീഡനം മാത്രമല്ല അതിലും വലിയ കുറ്റങ്ങൾ ഏൽദോസ് ചെയ്‌തിട്ടുണ്ട് എന്നായിരുന്നു പ്രോസിക്യൂഷൻ നിലപാട്.
എൽദോസ് കുന്നപ്പിള്ളിലിനെതിരായ കേസ് : മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന് - കോൺഗ്രസ് എംഎൽഎ എൽദോസ് കുന്നപ്പിള്ളി
കോൺഗ്രസ് എംഎൽഎ എൽദോസ് കുന്നപ്പിള്ളില്‍ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പ്രസ്‌താവിക്കും. 376, 323, 362 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്
പീഡനക്കേസിൽ 307, 354 (ബി) എന്നീ ഇന്ത്യൻ ശിക്ഷാനിയമത്തിലെ കൊലപാതക ശ്രമം, മർദിച്ച് ബലപ്രയോഗത്താൽ പീഡിപ്പിക്കാൻ ശ്രമിക്കല്‍ എന്നീ വകുപ്പുകൾ കൂടി ചേർത്ത റിപ്പോർട്ട് അന്വേഷണ സംഘം കഴിഞ്ഞ ദിവസം കോടതിയിൽ സമർപ്പിച്ചിരുന്നു. 376, 323, 362 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. അഡീ. സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
അതേസമയം യുവതി എല്‍ദോസിന്‍റെ ഓഫിസിലെത്തി മൊബൈല്‍ മോഷ്‌ടിച്ചെന്നും പിന്നീട് പണം ആവശ്യപ്പെട്ടെന്നും എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ആരോപിക്കുന്നു. ഈ ആവശ്യം നിരസിച്ചതിനാലാണ് പീഡന പരാതിയുമായി യുവതി പൊലീസിനെ സമീപിച്ചതെന്നുമാണ് ആക്ഷേപം.